വീണ ജോര്‍ജിന് അമിത പ്രാധാന്യം നല്‍കിയെന്ന് ആരോപിച്ച് എസ്.എന്‍.ഡി.പി വേദിയില്‍ ശരണം വിളി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, April 18, 2019

വീണ ജോര്‍ജിന് അമിത പ്രാധാന്യം നല്‍കിയെന്ന് ആരോപിച്ച് എസ്.എന്‍.ഡി.പി വേദിയില്‍ ശരണം വിളി

പത്തനംതിട്ട: പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി വീണ ജോര്‍ജിന് അമിത പ്രാധാന്യം നല്‍കിയെന്ന് ആരോപിച്ച് എസ്.എന്‍.ഡി.പി വേദിയില്‍ ശരണം വിളി പ്രതിഷേധം. എസ്.എന്‍.ഡി.പി കണ്‍വന്‍ഷന്‍ വേദിയില്‍ വീണയ്ക്ക് വെള്ളാപ്പള്ളി നടേശന്‍ അമിത പ്രാധാന്യം നല്‍കിയെന്ന് ആരോപിച്ചായിരുന്നു ശരണം വിളി. വേദിയില്‍ ആദ്യം എത്തിയ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രന് വേണ്ടത്ര പരിഗണന നല്‍കിയില്ലെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു.

മനയ്ക്കച്ചിറ എസ്.എന്‍.ഡി.പി കണ്‍വന്‍ഷന്‍ വേദിയിലായിരുന്നു സംഭവം. കണ്‍വന്‍ഷന്‍ വേദിയില്‍ ആദ്യമെത്തിയ കെ. സുരേന്ദ്രന് വെള്ളാപ്പള്ളി നടേശന്‍ അര്‍ഹമായ പരിഗണന നല്‍കിയില്ലെന്നാണ് ആരോപണം. പരിപാടിയുടെ അവസാന ഭാഗത്ത് വേദിയില്‍ എത്തിയ വീണ ജോര്‍ജിനെ വെള്ളാപ്പള്ളി തലയില്‍ കൈവച്ച് അനുഗ്രഹിക്കുകയും ചെയ്തു. ഇതോടെയാണ് പ്രതിഷേധ ശരണം വിളി ഉയര്‍ന്നത്.



from mangalam.com http://bit.ly/2Pi0ZL2
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages