പറവൂർ: സ്വാതന്ത്ര്യ സമര സേനാനിയും മുതിർന്ന സി പി ഐ നേതാവുമായ കെ സി പ്രഭാകരൻ അന്തരിച്ചു. 96 വയസ്സായിരുന്നു. വെള്ളിയാഴ്ച്ച രാവിലെ 9.30 മുതൽ 10.30 വരെ ആലുവ ടൗൺഹാളിൽ മൃതദേഹം പൊതുദർശനത്തിന് വെക്കും തുടർന്ന് 11.30 ന് പറവൂർ ഘണ്ടകർണവെളിയിലുള്ള വീട്ടുവളപ്പിൽ സംസ്‌കരിക്കും. സി പി ഐ യുടെയും എ ഐ ടി യു സി യൂണിയൻറെയും സംസ്ഥാന നേതൃത്വത്തിലെ മുൻനിര പ്രവർത്തകനായിരുന്ന കെ സി പ്രഭാകരൻ പത്തുവർഷത്തിലേറെയായി വിശ്രമ ജീവിതം നയിച്ചു വരികയായിരുന്നു.
തൊഴിലാളി വർഗ്ഗത്തെ ചെങ്കൊടിക്ക് കീഴിൽ അണിനിരത്തി പോരാട്ട വീഥിക്ക് പുതുശോഭ പകർന്ന വിപ്ലവ നക്ഷത്രമായ കെ സി പ്രഭാകരൻ പുന്നപ്രയും കയ്യൂരുംപോലെ കമ്മ്യുണിസ്റ്റ് പ്രക്ഷോഭത്തിൻറെ തീ നാമ്പായിമാറിയ പാലിയം സമര ഭൂമിയിൽ രക്ത പതാക നെഞ്ചോട് ചേർത്ത തലമുതിർന്ന നേതാവാണ് കെ സി എന്നറിയപ്പെടുന്ന കെ സി പ്രഭാകരൻ. വിദ്യാർഥി ആയിരിക്കെയാണ് കെ സി പൊതുപ്രവർത്തനത്തിൽ ആകൃഷ്ടനാകുന്നത്.
1925 സെപ്റ്റംബറിൽ വൈക്കം താലൂക്കിൽ കുലശേഖര മംഗലം ചേന്നോട് പുത്തൻപുരയിൽ പരമേശ്വരൻ പിള്ളയുടെയും ലക്ഷ്മി കുട്ടിയമ്മയുടെയും മകനായി ജനിച്ച പ്രഭാകാരൻ കുലശേഖരമംഗലം ഹൈസ്‌കൂൾ, മുവാറ്റുപുഴ എൻ എസ് എസ് സ്‌കൂൾ, വൈക്കം ഗവൺമെൻറ് ഹൈസ്‌കൂൾ, ചേന്ദമംഗലം പാലിയം ഹൈസ്‌കൂൾ, ആലുവ യു സി കോളേജ് എന്നിവിടങ്ങളിലായിട്ടാണ് വിദ്യാഭ്യാസം നേടിയത്. 1949 മുതൽ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചിട്ടുപോലും തിരുവിതാം കൂറിന് സ്വതന്ത്രമായ പദവി ലഭിച്ചിരുന്നില്ലാത്ത കാലം. അന്നത്തെ സ്റ്റേറ്റ് കോൺഗ്രസ്സ് നേതൃത്വം
സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള സമരം ആരംഭിക്കുന്നതിനുള്ള മാർഗങ്ങളെ കുറിച്ച് തിരുവിതാംകൂറിലെ കമ്മ്യുണിസ്റ്റ് പാർട്ടിയുമായി ആലോചനയുണ്ടായി. ഈ കാലഘട്ടത്തിൽ ആലുവ യു സി കോളേജിലെ വിദ്യാർഥിയായിരുന്നു പ്രഭാകരന്‍.
from mangalam.com http://bit.ly/2Pex4U6
via IFTTT
No comments:
Post a Comment