പ്രിയങ്ക ചതുര്‍വേദി കോണ്‍ഗ്രസ് വിടാന്‍ കാരണം ഊര്‍മിളയോ! - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, April 20, 2019

പ്രിയങ്ക ചതുര്‍വേദി കോണ്‍ഗ്രസ് വിടാന്‍ കാരണം ഊര്‍മിളയോ!

ന്യൂഡൽഹി: എ.ഐ.സി.സി. വക്താവും മാധ്യമവിഭാഗം കൺവീനറുമായ പ്രിയങ്കാ ചതുർവേദി കഴിഞ്ഞ ദിവസമാണ് കോൺഗ്രസിൽനിന്നു രാജിവെച്ച് ശിവസേനയിൽ ചേർന്നത്.ഉത്തർപ്രദേശിലെ മഥുരയിൽ പത്രസമ്മേളനത്തിനിടെ തന്നോട് മോശമായി പെരുമാറിയതിന് സസ്പെൻഷനിലായ കോൺഗ്രസ് നേതാക്കളെ പാർട്ടി തിരിച്ചെടുത്തതിൽ പ്രതിഷേധിച്ചാണ് രാജിയെന്നായിരുന്നു പ്രിയങ്ക പറഞ്ഞിരുന്നത്. എന്നാൽ പ്രിയങ്ക രാജിവെക്കാനുണ്ടായ കാരണം ഇതെല്ലെന്നാണ് ഇപ്പോൾ പുറത്തുവരുന്നത്. പത്ത് വർഷത്തോളമായി പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുന്ന തനിക്ക് മുംബൈ നോർത്തിൽ മത്സരിക്കാൻ ഇത്തവണ അവസരം ലഭിക്കുമെന്ന് പ്രിയങ്ക ഏറെ പ്രതീക്ഷിച്ചിരുന്നു. എന്നാൽ ദിവസങ്ങൾക്ക് മുമ്പ് പാർട്ടിയിൽ ചേർന്ന ഊർമിള മതോണ്ട്കർക്ക് സീറ്റ് നൽകിയതാണ് പ്രിയങ്കയെ പ്രകോപിപ്പിച്ചത്. ഇക്കാര്യം അവർ കഴിഞ്ഞ ദിവസം നടത്തിയ പത്രസമ്മേളനത്തിനിടെ സൂചിപ്പിക്കുകയും ചെയ്തിരുന്നു.മുംബൈ നോർത്ത് മണ്ഡലത്തിലാണ് പ്രിയങ്കയുടെ സ്വദേശം തന്നെ അവഗണിച്ച് ഊർമിളക്ക് സീറ്റ് നൽകിയപ്പോൾ തന്നെ പ്രിയങ്ക ചതുർവേദി ശിവസേന നേതൃത്വവുമായി ബന്ധപ്പെട്ടിരുന്നതായാണ് റിപ്പോർട്ട്. മഹാരാഷ്ട്രയിൽ ആറ് മാസം കഴിഞ്ഞ് നടക്കാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ അവർക്ക് ശിവസേന ജയം ഉറപ്പുള്ള ഒരു സീറ്റ് വാഗ്ദാനം ചെയ്തെന്നാണ് സുചന. കഴിഞ്ഞ ദിവസം കോൺഗ്രസിൽ നിന്ന് രാജിവെച്ച പ്രിയങ്ക ചതുർവേദി മണിക്കൂറുകൾക്കകമാണ് ശിവസേനയിലെത്തിയത്. സേനാ നേതാവ് ഉദ്ധവ് താക്കറെയെ മുംബൈയിലെ വീട്ടിലെത്തി കണ്ട ശേഷമായിരുന്നു തീരുമാനം. പത്തുവർഷംമുമ്പ് യൂത്ത് കോൺഗ്രസിലൂടെയാണ് പ്രിയങ്ക രാഷ്ട്രീയപ്രവർത്തനം തുടങ്ങിയത്. ഏതാനും ആഴ്ചകളായി തന്റെ പ്രവർത്തനത്തെ പാർട്ടി വിലമതിക്കുന്നില്ലെന്നും കൂടുതൽ കാലം കോൺഗ്രസിൽ നിൽക്കുന്നത് ആത്മാഭിമാനത്തെ ചോദ്യംചെയ്യലാവുമെന്നും രാജിക്കത്തിൽ പ്രിയങ്കയുടെ പറഞ്ഞിരുന്നു. Content Highlights:Was Ticket to Urmila Matondkar the Final Provocation for Priyanka Chaturvedi's Exit From Congress?


from mathrubhumi.latestnews.rssfeed http://bit.ly/2DkeW6r
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages