സിലുഗുരി: പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്കെതിരെ രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. മമതാ ബാനർജി ബംഗാളിലെ വികസനത്തിന്റെ സ്പീഡ് ബ്രേക്കറാണെന്ന് മോദി ആരോപിച്ചു. ബംഗാളിലെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾക്ക് തുടക്കംകുറിച്ചുകൊണ്ട് പൊതു സമ്മേളനത്തിൽ സംസാരിക്കവേയാണ് ചിട്ടി തട്ടിപ്പ് അടക്കമുള്ളവികസന നയങ്ങളുടെ പേരിൽ മോദി മമതയ്ക്കും സംസ്ഥാനസർക്കാരിനുമെതിരെ ആഞ്ഞടിച്ചത്. ബംഗാളിലെ വികസനത്തിന് ഒരു സ്പീഡ് ബ്രേക്കർ ഉണ്ട്. അവരെ നിങ്ങളറിയും, അവരുടെ പേര് ദീദി (മമത ബാനർജി) എന്നാണ്. ഈ ദീദിയാണ് നിങ്ങളുടെ വികസനത്തിനെ മന്ദീഭവിപ്പിക്കുന്നത്- സിലിഗുഡിയിൽ പ്രസംഗിക്കവേ മോദി പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിൽ തനിക്ക് ചെയ്യാൻ സാധിച്ച വികസന പ്രവർത്തനങ്ങൾ പശ്ചിമംഗാളിൽ കൊണ്ടുവരാൻ കഴിയാതിരുന്നത് മമത കാരണമാണെന്നും മോദി കുറ്റപ്പെടുത്തി. കേന്ദ്ര പദ്ധതിയായ ആയുഷ്മാൻ ഭാരതിന്റെ നടത്തിപ്പിന്റെ പേരിലും മോദി മമതയ്ക്കെതിരെ രൂക്ഷവിമർശനമുന്നയിച്ചു. പാവപ്പെട്ട ജനങ്ങൾക്ക് അഞ്ച് ലക്ഷം വരെയുള്ള ആശുപത്രി ചിലവ് സൗജന്യമായി ലഭ്യമാകുന്ന ആരോഗ്യ പദ്ധതിയുടെ പ്രയോജനം ജനങ്ങൾക്ക് ലഭിക്കുന്നില്ല. പാവങ്ങൾക്ക് പ്രയോജനപ്രദമായ ഈ പദ്ധതിയ്ക്ക് തടസ്സംനിൽക്കുകയാണ് മമത ചെയ്യുന്നതെന്നും അവരെ അധികാരത്തിൽനിന്ന് പുറത്താക്കണമെന്നുംമോദി ആവശ്യപ്പെട്ടു. Content Highlights:Mamata Banerjee, 'speed breaker Didi', lok sabha election 2019, narendra modi
from mathrubhumi.latestnews.rssfeed https://ift.tt/2UpGj9b
via
IFTTT
No comments:
Post a Comment