പോകുന്ന വഴിയിൽ പെട്ടെന്ന് മുന്നിൽ ഒരു പാമ്പിനെ കണ്ടാൽ ആദ്യം നമ്മളൊന്ന് ഞെട്ടും, എങ്ങനെയെങ്കിലും പാമ്പിന്റെ മുന്നിൽ നിന്ന് രക്ഷപ്പെടണമെന്നാവും അടുത്ത ചിന്ത. എന്നാൽ അപകടാവസ്ഥയിലായ പാമ്പിനെ രക്ഷപ്പെടുത്തി റോസ ഫോണ്ട് ഇപ്പോൾ ഇന്റർനെറ്റ് ലോകത്തിൽ താരമാണ്. റോസ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത പാമ്പിനെ രക്ഷപ്പെടുത്തുന്നതിന്റെ വീഡിയോ ഇപ്പോൾ വൈറലാണ്. ഫോറിഡ സ്വദേശിയായ റോസ വ്യാഴാഴ്ച വൈകുന്നേരം ബ്രൂക്സ് വില്ലയിലേക്ക് പോകുന്നതിനിടെയാണ് റോഡരികിൽ ബിയർ ക്യാനിൽ തല കുടുങ്ങിപ്പോയ നിലയിൽ പാമ്പിനെ കണ്ടത്. ആരോ ഉപേക്ഷിച്ച ക്യാനിനുള്ളിൽ അറിയാതെ തലയിട്ട് കുടുങ്ങിപ്പോയതായിരുന്നു പാമ്പ്. കാർ നിർത്തി അടുത്തെത്തിയപ്പോഴാണ് പാമ്പ് ചത്തിട്ടില്ലെന്ന് റോസയ്ക്ക് മനസിലായത്. പാമ്പുകളെ അത്ര പഥ്യമല്ലാത്ത റോസ ഒരു വടിയുടെ സഹായത്തോടെ അതിന്റെ തല ക്യാനിൽ നിന്ന് പുറത്തെത്തിക്കാൻ പരമാവധി ശ്രമിച്ചു. ഇത് റോസ തന്റെ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു. റോസയ്ക്കൊപ്പം രണ്ട് നായ്ക്കുട്ടികളും ഉണ്ടായിരുന്നു. പാമ്പിനെ കണ്ട് ആദ്യം അടുത്തെത്തിയെങ്കിലും നായ്ക്കുട്ടികളെ റോസ അവിടന്ന് മാറ്റി. കുറച്ച് സമയത്തിന് ശേഷമാണ് റോസയ്ക്ക് പാമ്പിനെ ക്യാനിൽ നിന്ന് പുറത്തെടുക്കാൻ കഴിഞ്ഞതെന്ന് വീഡിയോയിൽ കാണാം. മൃഗസ്നേഹിയായ റോസയ്ക്ക് പാമ്പുകളോടുള്ള ഭയവും വെറുപ്പും എത്രത്തോളമാണെന്ന് വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്. എന്തായാലും അവസാനം പാമ്പ് രക്ഷപ്പെട്ടു. Content Highlights: Woman Rescues Snake Stuck In Beer Can
from mathrubhumi.latestnews.rssfeed https://ift.tt/2JZaNur
via
IFTTT
No comments:
Post a Comment