പുണെ: പാവപ്പെട്ടവർക്ക് മിനിമം വേതനം ഉറപ്പാക്കുന്ന കോൺഗ്രസിന്റെ ന്യായ് പദ്ധതിക്കുവേണ്ടി മധ്യവർഗത്തെ പിഴിയില്ലെന്ന് രാഹുൽ ഗാന്ധി. ആദായ നികുതി വർധിപ്പിക്കാതെയും മധ്യവർഗത്തെ ബുദ്ധിമുട്ടിക്കാതെയുമാകും പദ്ധതി നടപ്പിലാക്കുകയെന്നും രാഹുൽ ഗാന്ധി അവകാശപ്പെട്ടു. പുണെയിൽ വിദ്യാർഥികളുമായി നടത്തിയ സംവാദത്തിലാണ് കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനത്തെപ്പറ്റി രാഹുൽ ഗാന്ധി വിശദീകരിച്ചത്. പദ്ധതിക്കാവശ്യമായ തുക കണ്ടെത്താനുള്ള കണക്കുകൂട്ടലുകൾ പൂർത്തിയായി എന്നും രാഹുൽ ഗാന്ധി വെളിപ്പെടുത്തി. കോൺഗ്രസ് പ്രകടന പത്രിക തയ്യാറാക്കിയത് എല്ലാവിഭാഗങ്ങളിലുമുള്ളവരുമായി ചർച്ചകൾ നടത്തിയതിന് ശേഷമാണെന്നും അധികാരത്തിലെത്തിയാൽ പാർലമെന്റിലും നിയമസഭയിലും 33 ശതമാനം സീറ്റുകൾ വനിതകൾക്കായി സംവരണം ചെയ്യുമെന്നും രാഹുൽ ഗാന്ധി ഉറപ്പുനൽകി. I want to guarantee you that money for NYAY will not come from middle class and income tax will not be raised. The money for NYAY will come from the people who have dominated the banking system: CP @RahulGandhi #RahulGandhiStudentsInteraction pic.twitter.com/9cktkId3le — Congress (@INCIndia) April 5, 2019 Content Highlights:Money wont be taken from the middle class for NYAY Scheme Promises Rahul Gandhi
from mathrubhumi.latestnews.rssfeed http://bit.ly/2OSkCJB
via
IFTTT
No comments:
Post a Comment