ഹെലികോപ്ടറില്‍ പാടത്തിറങ്ങി ഗോതമ്പു കൊയ്യുന്ന ഹേമമാലിനി; ചതിച്ചത് സാരി; നടക്കുന്നത് വ്യാജ പ്രചരണം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, April 5, 2019

ഹെലികോപ്ടറില്‍ പാടത്തിറങ്ങി ഗോതമ്പു കൊയ്യുന്ന ഹേമമാലിനി; ചതിച്ചത് സാരി; നടക്കുന്നത് വ്യാജ പ്രചരണം

ബോളിവുഡിന്റെ മുന്‍ സ്വപ്നസുന്ദരി ഹേമമാലിനി ജനലക്ഷങ്ങള്‍ ഇപ്പോഴും ആരാധകരുള്ള നടിയും രാഷ്ട്രീയപ്രവര്‍ത്തകയുമാണ്. മഥുരയില്‍ നിന്നുള്ള ബിജെപി എംപി കൂടിയായ ഹേമമാലിനിയ്ക്കെതിരെയുള്ള സോഷ്യല്‍ മീഡിയയിലെ പ്രചാരണമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഹേമമാലിനി ഹെലികോപ്റ്ററില്‍ വന്നിറങ്ങുന്നതും ഗോതമ്പു പാടത്ത് കൊയ്യുന്നതുമായ രണ്ട് ചിത്രങ്ങള്‍ ചേര്‍ത്തു വെച്ചുള്ള പ്രചാരണമാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്.

ഒരു ഹെലികോപ്റ്ററില്‍ ഹേമമാലിനി ഇരിക്കുന്നതാണ് ആദ്യത്തെ ചിത്രം. മറ്റൊന്ന് ഗോതമ്പുവയലില്‍ വിള കൊയ്യുന്നതും. രണ്ടിലും ഒരേ സാരിയാണ് ഹേമമാലിനി ഉടുത്തിരിക്കുന്നത്. വിള കൊയ്യുന്ന ചിത്രം 2014 ഏപ്രില്‍ മാസത്തില്‍ മാധ്യമങ്ങളില്‍ വന്നതാണ്. ഹെലികോപ്റ്ററില്‍ ഇരിക്കുന്ന ചിത്രം 2015ല്‍ എടുത്തതാണ്. ഈ ചിത്രങ്ങള്‍ രണ്ടു സന്ദര്‍ഭങ്ങളില്‍ വെച്ചെടുത്തതാണെന്നും വളരെ പഴയ ചിത്രങ്ങളാണെന്നും ആള്‍ട്ട് ന്യൂസ് പോര്‍ട്ടല്‍ ചൂണ്ടിക്കാട്ടുന്നു.

ഈ ചിത്രങ്ങള്‍ തമ്മില്‍ ബന്ധമൊന്നുമില്ലെന്നാണ് ആള്‍ട്ട് ന്യൂസ് പറയുന്നത്. ഊര്‍ജിത് സെന്‍ എന്ന ഫേസ്ബുക്ക് യൂസറാണ് ഇത് പോസ്റ്റ് ചെയ്തത്. ഇപ്പോള്‍ ഈ പോസ്റ്റ് കാണാനില്ല. ഈ ചിത്രം ഹേമമാലിനി തന്നെ തന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ ഇട്ടിട്ടുണ്ട്. അതേസമയം, ഈ പോസ്റ്റ് മറ്റുള്ള പ്രൊഫൈലുകളും പേജുകളും ഉപയോഗിക്കുന്നുണ്ട്.



from mangalam.com http://bit.ly/2Vp63zI
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages