ഐസ്‌ക്രീം കേസ്: വി.എസിന്റെ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, April 5, 2019

ഐസ്‌ക്രീം കേസ്: വി.എസിന്റെ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി

കൊച്ചി: ഐസ്‌ക്രീം പാര്‍ലര്‍ കേസുമായി ബന്ധപ്പെട്ട് ഭരണപരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യൂതാനന്ദന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ഹൈക്കോടതി ജഡ്ജി പിന്മാറി. ജസ്റ്റീസ് അലക്‌സാണ്ടര്‍ തോമസ് ആണ് പിന്മാറിയത്. ഐസ്‌ക്രീം പാര്‍ലര്‍ കേസ് അട്ടിമറിച്ചുവെന്ന് ആരോപിച്ചാണ് വി.എസ് കോടതിയെ സമീപിച്ചത്. ഹര്‍ജി മറ്റൊരു ബെഞ്ച് പരിഗണിക്കും.

എന്തുകൊണ്ടാണ് കേസ് കേള്‍ക്കുന്നതില്‍ നിന്ന് പിന്മാറിയതെന്ന് ജസ്റ്റീസ് അലക്‌സാണ്ടര്‍ തോമസ് വ്യക്തമാക്കിയിട്ടില്ല. വെള്ളിയാഴ്ച രാവിലെ കേസ് ലിസ്റ്റ് ചെയ്തിട്ടില്ലെന്ന് വി.എസ് അച്യുതാനന്ദന്റെ അടക്കം അഭിഭാഷകര്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് കേസില്‍ നിന്ന് പിന്മാറുന്നതായി ജഡ്ജി തുറന്ന കോടതിയില്‍ അറിയിച്ചത്.

ജഡ്ജി പിന്മാറിയ സാഹചര്യത്തില്‍ ഹര്‍ജി ഇനി ചീഫ് ജസ്റ്റീസിന്റെ മുന്നിലേക്കായിരിക്കും വരിക. ഏതു ബെഞ്ച് ഹര്‍ജി പരിഗണിക്കുമെന്നത് ചീഫ് ജസ്റ്റീസാണ് തീിരുമാനിക്കുക.



from mangalam.com http://bit.ly/2CWgRhs
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages