ആശുപത്രി കിടക്കയില്‍ നിന്നും എല്ലാവര്‍ക്കും നന്ദിപറഞ്ഞ് ബെന്നി ബെഹനാന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, April 6, 2019

ആശുപത്രി കിടക്കയില്‍ നിന്നും എല്ലാവര്‍ക്കും നന്ദിപറഞ്ഞ് ബെന്നി ബെഹനാന്‍

ചാലക്കുടിയിൽ തനിക്ക് ലഭിച്ച ആവേശോജ്വലമായ സ്വീകരണത്തിന് ആശുപത്രിക്കിടക്കയിൽ നിന്നും നന്ദി പറഞ്ഞ് ബെന്നി ബെഹനാൻ. വെള്ളിയാഴ്ച പുലർച്ചെയാണ് ചാലക്കുടി ലോക്സഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥിയായ അദ്ദേഹത്തെ ഹൃദയാഘാതത്തെ തുടർന്ന്ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി. ഒന്നരയാഴ്ചയോളം ഡോക്ടർമാർ വിശ്രമം നിർദേശിച്ചിരിക്കയാണെന്നും പ്രചാരണ പരിപാടികളിൽ മുന്നിട്ടിറങ്ങാൻ ആഗ്രഹമുണ്ടെന്നും അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു. അസുഖവിവരം അന്വേഷിക്കാൻ സമൂഹത്തിലെ ഒട്ടനവധി സുമനസ്സുകൾ സൺറൈസ് ഹോസ്പിറ്റലിൽ എത്തിയിരുന്നു . ചാലക്കുടി ലോക്സഭാ മണ്ഡലത്തിൽ എന്നോടൊപ്പം മത്സരിക്കുന്ന സുഹൃത്ത്ഇന്നസെന്റ്, കോൺഗ്രസ്സിന്റെ സമുന്നതനായ നേതാവ് വയലാർ രവി ഉൾപ്പെടെയുള്ള ഒട്ടനവധി യു.ഡി.എഫ് നേതാക്കളും, നൂറു കണക്കിന് പ്രവർത്തകരും എത്തിയിരുന്നു. എല്ലാവർക്കും നന്ദി, സന്തോഷം..അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. എത്രയും പെട്ടെന്ന് നിങ്ങളോടൊപ്പം തിരഞ്ഞെടുപ്പ് പ്രചരണത്തിൽ സജീവമായി പങ്കെടുക്കുമെന്നും അദ്ദേഹം പറയുന്നു. ആശുപത്രിക്കിടക്കയിൽ നിന്നുള്ള ചിത്രവുമായാണ് അദ്ദേഹം ഫെയ്സ്ബുക്കിൽ എത്തിയത്. Content highlights:Benny Behnan responds from hospital facebook


from mathrubhumi.latestnews.rssfeed http://bit.ly/2IeA0Pe
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages