സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി; ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികള്‍ വയനാട്ടില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, April 6, 2019

സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി; ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികള്‍ വയനാട്ടില്‍

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തുനിന്ന് മത്സരിക്കുന്ന സ്ഥാനാർഥികൾ സമർപ്പിച്ച നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായി. കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി മത്സരിക്കുന്ന വയനാട്ടിലാണ് ഏറ്റവും കൂടുതൽ സ്ഥാനാർഥികൾ. ഇവരിൽ രണ്ടുപേർ രാഹുൽ ഗാന്ധിയുടെ അപരന്മാരാണ്. 22 സ്ഥാനാർഥികളാണ് വയനാട്ടിലുള്ളത്. 21 സ്ഥാനാർഥികളുമായി ആറ്റിങ്ങൽ രണ്ടാം സ്ഥാനത്തുണ്ട്. എട്ട് സ്ഥാനാർഥികളുള്ള ഇടുക്കിയിലാണ് ഏറ്റവും കുറച്ചുപേർ മത്സരിക്കുന്നത്. പൊമ്പിളൈ ഒരുമൈ നേതാവ് ഗോമതിയും ഇടുക്കിയിലെ സ്ഥാനാർഥി പട്ടികയിലുണ്ട്. പത്രിക അപൂർണമാണെന്ന് ചൂണ്ടിക്കാട്ടി ആറ്റിങ്ങലിലെ യുഡിഎഫ് സ്ഥാനാർഥി അടൂർ പ്രകാശിന്റെ പത്രിക സ്വീകരിക്കുന്നതിനെ ബിജെപി എതിർത്തു. തർക്കത്തിനൊടുവിൽ വരണാധികാരി പത്രിക സ്വീകരിച്ചു. ഇതിനെതിരെ ബിജെപി പരാതി നൽകിയിട്ടുണ്ട്. തൃശൂരിൽ രണ്ട് സ്വതന്ത്രരുടെ പത്രിക സൂക്ഷ്മ പരിശോധനയിൽ തള്ളി. എറണാകുളത്തും വയനാട്ടിലും സ്വതന്ത്രയായി മത്സരിക്കുന്ന സരിതാ എസ്.നായരുടെ പത്രികയെ സംബന്ധിച്ച തീരുമാനമെടുക്കന്നത് നാളത്തേക്ക് മാറ്റി. സോളാർ തട്ടിപ്പുമായി ബന്ധപ്പെട്ട രണ്ടു കേസുകളിൽ സരിതയെ മൂന്ന് വർഷത്തേക്ക് ശിക്ഷിക്കുകയും മേൽകോടതി ശിക്ഷ സ്റ്റേ ചെയ്യുകയുമുണ്ടായിരുന്നു. ഇതിന്റെ പകർപ്പ് പത്രികയോടൊപ്പം നൽകിയിട്ടില്ല. നാളെ രാവിലെ 10.30-നകം ശരിയായ രേഖകൾ ഹാജരാക്കാൻ വരാണധികാരി ആവശ്യപ്പെട്ടിട്ടുണ്ട്. തിങ്കളാഴ്ചയാണ് പത്രിക പിൻവലിക്കുന്നതിനുള്ള അവസാന തിയതി. ഇതുകഴിഞ്ഞാകുംഓരോ മണ്ഡലത്തിലും എത്ര സ്ഥാനാർഥികളുണ്ടെന്ന കാര്യത്തിൽ അന്തിമ തീരുമാനമാകുക. Content Highlights: Loksabha election, Nomination-kerala-wayanad


from mathrubhumi.latestnews.rssfeed http://bit.ly/2VnJ5c9
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages