ലോകം ചുറ്റുന്ന പ്രധാനമന്ത്രി വാരണാസിയിലെ ഒരു കുടുംബത്തെ സന്ദര്‍ശിച്ചിട്ടുണ്ടോ - പ്രിയങ്ക - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, April 6, 2019

ലോകം ചുറ്റുന്ന പ്രധാനമന്ത്രി വാരണാസിയിലെ ഒരു കുടുംബത്തെ സന്ദര്‍ശിച്ചിട്ടുണ്ടോ - പ്രിയങ്ക

ഗാസിയാബാദ്: ലോകം മുഴുവൻ സഞ്ചരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി സ്വന്തം മണ്ഡലമായ വാരണാസിയിലെ ഒരു കുടുംബത്തെയെങ്കിലും സന്ദർശിച്ചിട്ടുണ്ടോയെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കാഗാന്ധി. ഗാസിയാബാദിൽ നടത്തിയ റോഡ് ഷോയ്ക്കിടെയാണ് അവർ ഇക്കാര്യം ചോദിച്ചത്. അഞ്ചു വർഷത്തിനിടെ വാരണാസിയിലെ ഒരു കുടുംബത്തിന്റെ സുഖവിവരം അന്വേഷിക്കാൻ പ്രധാനമന്ത്രി തയ്യാറായോ എന്ന് അവർ ചോദിച്ചു. ലോക നേതാക്കളെ മോദി ആലിംഗനം ചെയ്യുന്നു. വാരണാസിയിലെ നിർധന കുടുംബത്തിൽപ്പെട്ട ഒരാളെയെങ്കിലും ആലിംഗനം ചെയ്യാൻ മോദി തയ്യാറായിട്ടുണ്ടോ ? ജനങ്ങൾക്കുവേണ്ടി പ്രവർത്തിക്കാനാണ് കോൺഗ്രസ് ആഗ്രഹിക്കുന്നത്. കാർഷിക കടങ്ങൾ എഴുതിത്തള്ളും. പാവപ്പെട്ടവർക്ക് കുറഞ്ഞ വരുമാനം ഉറപ്പാക്കും. ദുരിതം അനുഭവിക്കുന്ന കർഷകരെ സംസാരിക്കാൻ അനുവദിക്കാതെ സാഹചര്യത്തെ ജനാധിപത്യമെന്ന് വിളിക്കാനാവില്ല. നല്ല ഭരണം ഉണ്ടാവുകയെന്നത് ജനങ്ങളുടെ അവകാശമാണ്. ജനങ്ങളോട് എന്തെങ്കിലും അനുകമ്പ കാട്ടിയതായി ഒരു നേതാവും നടിക്കേണ്ടതില്ല. എല്ലാ പൗരന്മാർക്കും വിദ്യാഭ്യാസം നേടുന്നതിനുള്ള അവകാശമുണ്ടെന്നും അവർ പറഞ്ഞു. പാവപ്പെട്ടവർക്ക് മിനിമം വരുമാനം ഉറപ്പാക്കുമെന്ന കോൺഗ്രസിന്റെ വാഗ്ദാനത്തെ പ്രകീർത്തിച്ച പ്രിയങ്ക കേന്ദ്രസർക്കാർ അഞ്ചുവർഷത്തിനിടെ എന്താണ് ചെയ്തതെന്നും ആരാഞ്ഞു. ഗാസിയാബാദിലെ കോൺഗ്രസ് സ്ഥാനാർഥി ഡോളി ശർമയ്ക്കൊപ്പമാണ് പ്രിയങ്ക റോഡ് ഷോ നടത്തിയത്. #WATCH Congress General Secretary for UP East, Priyanka Gandhi Vadra, speaks on PM Modi, says "...dunia bhar ghoom aaye hain. Japan gaye wahan gale lage, Pakistan gaye wahan Biryani khaayi, China gaye wahan gale lage. Lekin Varanasi ke ek gareeb parivaar se gale lagte dekha hai?" pic.twitter.com/k7ntq4zYy4 — ANI UP (@ANINewsUP) April 5, 2019 Content Highlights:Priyanka Gandhi, Road Show, Ghaziabad


from mathrubhumi.latestnews.rssfeed http://bit.ly/2HYr7tP
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages