ന്യൂഡൽഹി: കോൺഗ്രസിനോട് താൻ ക്ഷമിച്ചെന്നും ആരോടും ഒരു പരാതിയോ പ്രതികാരത്തിനോ ഇല്ലെന്നും വൈ.എസ്.ആർ കോൺഗ്രസ് അധ്യക്ഷൻ ജഗൻമോഹൻ റെഡ്ഢി. ഞാൻ ദൈവത്തിൽ വിശ്വസിക്കുകയും ദിനംപ്രതി ബൈബിൾ വായിക്കുകയും ചെയ്യുന്നയാളാണെന്നും ജഗൻ മോഹൻ റെഡ്ഢി പറഞ്ഞു. സിഎൻഎൻ-ന്യൂസ് 18 ചാനലിന് നൽകിയ അഭിമുഖത്തിലാണ് ജഗൻ ഇക്കാര്യങ്ങൾ പറഞ്ഞത്. പ്രതികാരം ചെയ്യുക എന്നത്തന്റെ മാർഗമല്ലെന്ന് വിശ്വസിക്കുന്നു. ക്ഷമിച്ചിരിക്കുന്നു.തന്റെ സംസ്ഥാനത്തിനാണ് ഞാൻ മുൻഗണ നൽകുന്നത്. ആന്ധ്രക്ക് പ്രത്യക പദവി ലഭ്യമാക്കുന്നതിനാണ് മുൻഗണനയെന്നും അദ്ദേഹം പറഞ്ഞു. ആന്ധ്രപ്രദേശ് വിഭജിച്ച യുപിഎ സർക്കാരിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് 2010-ലാണ് ജഗൻ മോഹൻ റെഡ്ഡി കോൺഗ്രസ് വിട്ടത്. കോൺഗ്രസ് തന്റെ കുടുംബത്തിൽ വിള്ളലുണ്ടാക്കാൻ ശ്രമിച്ചെന്നും അച്ഛനെ കൊലപ്പെടുത്തിയെന്നും ജഗൻ ആരോപിച്ചിരുന്നു. എന്നാൽ അത്തരം ആരോപണങ്ങളെല്ലാം അവസാനിപ്പിച്ചിരിക്കുകയാണിപ്പോൾ ജഗൻ. അഭിമുഖത്തിനിടെ ബിജെപിയേയും സംസ്ഥാനം ഭരിക്കുന്ന ടിഡിപിയേയും അദ്ദേഹം ശക്തമായി വിമർശിച്ചു. ആന്ധ്രപ്രദേശിന് പ്രത്യേക പദവി നൽകാമെന്നവാഗ്ദാനത്തിൽനിന്ന് മോദിയും ബിജെപിയും പിൻമാറി. ടിഡിപിയും ബിജെപിയും ചേർന്ന് ആന്ധ്രയിലെ ജനങ്ങളെ വഞ്ചിക്കുകയായിരുന്നു. മോദിയും ചന്ദ്രബാബു നായിഡും കള്ളംപറഞ്ഞ് അധികാരത്തിൽ കയറിയവരാണെന്നും അദ്ദേഹം ആരോപിച്ചു. Content Highlights:Jaganmohan Reddy Says He Has Forgiven Congress
from mathrubhumi.latestnews.rssfeed http://bit.ly/2OTXj2g
via
IFTTT
No comments:
Post a Comment