കൊച്ചി: മുഖ്യമന്ത്രിക്കെതിരെ കടുത്ത വിമർശവുമായി കോൺഗ്രസ് എം.ൽ.എ വി.ഡി സതീശൻ. പ്രളയത്തെ സംബന്ധിച്ച് വിശ്വാസയോഗ്യമായ ഒരു പഠനം പോലും സംസ്ഥാന സർക്കാർ നടത്തിയിട്ടില്ലെന്ന് അദ്ദേഹം ആരോപിച്ചു. ഹൈക്കോടതി നിയമിച്ച അമിക്കസ് ക്യൂറിയുടെ റിപ്പോർട്ട് അടിസ്ഥാനമാക്കിയാണ് സതീശന്റെ വിമർശം. ഐ.ഐ.ടി പ്രൊഫസർ സുധീറിന്റെ വ്യക്തിപരവും അപൂർണ്ണവുമായ റിപ്പോർട്ടും, സെന്റ്രൽ വാട്ടർ കമ്മീഷൻ മുഖേന കെട്ടിച്ചമച്ച ഒരു റിപ്പോർട്ടും അടിസ്ഥാനമാക്കി സർക്കാർ ഉത്തരവാദിത്വങ്ങളിൽനിന്ന് കൈയൊഴിഞ്ഞുവെന്ന് അദ്ദേഹം ആരോപിച്ചു. ഐ.ഐ.ടി ഗാന്ധിനഗറിലെ വിദഗ്ധസമിതിയുടെ റിപ്പോർട്ടിൽ പ്രളയകാരണം ഡാം മാനേജ്മെന്റിലുണ്ടായ പിഴവാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനം കണ്ടതിൽവച്ച് ഏറ്റവും ശക്തമായ മഴയ്ക്കാണ് ജൂലായ് 17 സാക്ഷ്യം വഹിച്ചത്. അപ്പോൾത്തന്നെ ഇന്ത്യൻ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഓഗസ്റ്റ് പത്തിന് ശക്തമായ മഴയ്ക്ക് സാധ്യത പ്രവചിച്ചിരുന്നു. ജൂലായ് 31നു നടത്താനുദ്ദേശിച്ചിരുന്ന ട്രയൽ റൺ നടത്താതിരുന്ന സർക്കാർ അവസാന നിമിഷം ഷട്ടറുകൾ ഒന്നിച്ചു തുറക്കാൻ നിർബന്ധിതരായി. ഡാമുകൾ തുറക്കുന്നതിനു മുമ്പായി പാലിക്കേണ്ട നടപടിക്രമങ്ങൾ പലതും മഴയുടെ തീവ്രതമൂലം പാലിക്കാൻ സർക്കാരിനായില്ല. പിഴവ് സംഭവിച്ചുവെന്ന് മനസ്സിലായിട്ടും സാധാരണയിൽ കവിഞ്ഞ മഴയാണ് പ്രളയകാരണം എന്ന് പ്രസ്താവിച്ച മുഖ്യമന്ത്രി ജനങ്ങളെ വഞ്ചിക്കുകയാണ് ചെയ്തതെന്ന് വി.ഡി സതീശൻ ആരോപിച്ചു. Content Highlights:V D Satheeshan, Kerala Floods
from mathrubhumi.latestnews.rssfeed http://bit.ly/2uJLL8q
via
IFTTT
No comments:
Post a Comment