കുമളി:പ്രളയത്തിന്റെ കാരണങ്ങളെക്കുറിച്ച് ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ച അമിക്കസ് ക്യൂറിക്കെതിരെ വിമർശവുമായിവൈദ്യുതിമന്ത്രി എം എം മണി. അമിക്കസ് ക്യൂറി രാഷ്ട്രീയം കളിച്ചെന്ന് മന്ത്രി ആരോപിച്ചു. മുൻ യു പി എ സർക്കാരിന്റെ ആളാണ് അമിക്കസ് ക്യൂറി. റിപ്പോർട്ട് അമിക്കസ് ക്യൂറി മാധ്യമങ്ങൾക്ക് ചോർത്തി നൽകിയെന്നും മന്ത്രി കുമളിയിൽ പറഞ്ഞു. അണക്കെട്ടുകൾ ഒന്നിച്ചുതുറന്നു വിടേണ്ടി വന്നതുൾപ്പെടെ പ്രളയം വഷളായതിൽ സർക്കാരിന്റെ വീഴ്ചകൾ തുറന്നുകാണിക്കുന്ന റിപ്പോർട്ട് കഴിഞ്ഞദിവസമാണ് അമിക്കസ് ക്യൂറി ജേക്കബ് പി അലക്സ് ഹൈക്കോടതിയിൽ സമർപ്പിച്ചത്. കനത്തമഴയാണ് പ്രളയത്തിന്റെ പ്രധാനകാരണം. എന്നാൽ ആ ഘട്ടത്തിൽ നടപ്പാക്കേണ്ട അടിയന്തരകർമപദ്ധതിയില്ലാത്തത് സ്ഥിതിഗതികൾ വഷളാക്കിയെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. എല്ലാ അണക്കെട്ടുകളും ഒന്നിച്ചു തുറന്നുവിട്ടത് നാശനഷ്ടവും കൂടാൻ കാരണമായെന്ന് അമിക്കസ് ക്യൂറിയുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. പ്രളയത്തിന്റെ കാരണങ്ങൾ വിശദമായി അന്വേഷിക്കാൻ വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിൽ സ്വതന്ത്രവിദഗ്ധ അന്വേഷണ സമിതിയെ നിയോഗിക്കണമെന്നും റിപ്പോർട്ടിൽ അമിക്കസ് ക്യൂറി ശുപാർശ ചെയ്യുന്നുണ്ട്.ഇതിനെതിരെയാണ് മന്ത്രി രംഗത്തെത്തിയിട്ടുള്ളത്. content highlights:minister m m mani criticises amicus curiae on flood report
from mathrubhumi.latestnews.rssfeed http://bit.ly/2uJM1Eq
via
IFTTT
No comments:
Post a Comment