പ്രകടനപത്രികയല്ല, പ്രവര്‍ത്തനപത്രികയാണ് വേണ്ടത്: ബെന്നി ബെഹനാന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, April 18, 2019

പ്രകടനപത്രികയല്ല, പ്രവര്‍ത്തനപത്രികയാണ് വേണ്ടത്: ബെന്നി ബെഹനാന്‍

യു.ഡി.എഫ്. കൺവീനർ എന്ന വലിയ ഉത്തരവാദിത്വം ഏറ്റെടുത്ത് അധികമാകും മുമ്പാണ് കോൺഗ്രസ് ബെന്നി ബെഹനാനെ ചാലക്കുടിയിൽ സ്ഥാനാർഥിയാക്കുന്നത്. അപ്രതീക്ഷിതമായി ഉണ്ടായ ആശുപത്രിവാസം മൂലം പ്രചാരണ പ്രവർത്തനങ്ങൾക്കുണ്ടായ തടസ്സം തന്റെ പാർട്ടി പ്രവർത്തകർ മറികടന്നു എന്ന ആത്മവിശ്വാസത്തിലാണ് അദ്ദേഹം. തന്റെ അസാന്നിധ്യത്തിൽ ഓരോ കോൺഗ്രസ് പ്രവർത്തകനും ബെന്നി ബെഹനാനായി എന്നദ്ദേഹം പറയുന്നു. പതിറ്റാണ്ടുകൾ നീണ്ട പൊതുപ്രവർത്തനം ജനങ്ങൾ വിലയിരുത്തുക തന്നെ ചെയ്യും എന്നാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ. ലോക്സഭാ തെരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ ചാലക്കുടി മണ്ഡലത്തിലെ യുഡിഫ് സ്ഥാനാർഥി ബെന്നി ബെഹനാൻ സംസാരിക്കുന്നു. പ്രചരണം അവസാന ലാപ്പിൽ? വളരെയധികം ആവേശവും ആത്മവിശ്വാസവും തരുന്നതാണ് അവസാനഘട്ടം. തുടക്കം മുതലെ വളരെ ചിട്ടയോടെ കാര്യങ്ങൾ നടന്നുവെങ്കിലും ആരോഗ്യസംബന്ധമായ വിഷയങ്ങൾ മൂലം ഇടയക്ക് എനിക്ക് പ്രചരണം നിർത്തിവയ്ക്കേണ്ടി വന്നു. എങ്കിലും ഈ നിയോജകമണ്ഡലത്തിൽ എന്റെ അസാന്നിധ്യം പ്രകടമാവാത്തവിധം ഇവിടെയുളള എം.എൽ.എ മാർ ഉൾപ്പെട്ട പ്രവർത്തകർ പ്രവർത്തിച്ചു. അതിന് ശേഷം കഴിഞ്ഞ മൂന്നു ദിവസമായി ഞാനും പ്രചരണപരിപാടികളിൽ സജ്ജീവമായി. അപ്രതീക്ഷിതമായി ഉണ്ടായ ആശുപത്രി വാസം? അപ്രതീക്ഷിതമായ ഉണ്ടായ ആശുപത്രി വാസം എന്റെ പ്രചരണത്തെ ബാധിച്ചെങ്കിലും തിരഞ്ഞെടുപ്പ് പ്രചരണത്തെ അത് ബാധിച്ചില്ല. എന്റെ അസാന്നിധ്യത്തിൽ ഇവിടുത്തെ പ്രവർത്തകരെല്ലാം തന്നെ ഒരു സ്ഥാനാർത്ഥിയായി മാറി കാര്യക്ഷമമായി പ്രവർത്തിക്കുന്നതാണ് ഞാൻ കണ്ടത്. പ്രചരണത്തിൽ ഉയർത്തിപ്പിടിക്കുന്ന വിഷയം? ദേശീയതലത്തിൽ ഉന്നയിക്കേണ്ട വിഷയങ്ങളാണ് ഈ തിരഞ്ഞെടുപ്പിൽ ഏറ്റവും സജ്ജീവമായി നിൽക്കുന്നത്. ഒരു മതേതരത്വ സർക്കാർ നമ്മുടെ രാജ്യത്ത് അധികാരത്തിൽ വരണം. കഴിഞ്ഞ അഞ്ച് വർഷക്കാലം മോദി സർക്കാരിന്റെ കീഴിൽ നടന്ന അഴിമതികൾ, സാംമ്പത്തിക പ്രശ്നങ്ങൾ, കർഷകാത്മഹത്യകൾ എന്നിവയെല്ലാം ഈ തിരഞ്ഞെടുപ്പിൽ ജനങ്ങൾ ഉറ്റുനോക്കുന്ന വിഷയങ്ങളാണ്. സംസ്ഥാന സർക്കാരിന്റെ പരാജയങ്ങളും മറ്റൊരു വിഷയമാണ്. കേരളത്തിലെ ക്രമസമാധാന തകർച്ച, അക്രമരാഷ്ട്രീയം, എന്നീ വിഷയങ്ങളും ഈ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. രാഹുൽ ഗാന്ധിയുടെ വരവ്? രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം വയനാട്ടിൽ മാത്രമല്ല, കേരളത്തിലെ 20 മണ്ഡലങ്ങളിലും വലിയ ചലനമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇത് കോൺഗ്രസിനും ജനാധിപത്യമുന്നണിയ്ക്കും കിട്ടിയ ഒരു അംഗീകാരം മാത്രമല്ല, കേരളത്തിന് ദേശീയ തലത്തിൽ കിട്ടിയ ഒരു അംഗാകാരം കൂടിയാണ്. തിരഞ്ഞെടുപ്പ് സർവേകൾ? ഞാൻ സർവേഫലങ്ങൾ അനുകൂലിക്കുന്നുമില്ല തിരസ്കരിക്കുന്നുമില്ല. ജനങ്ങൾക്കിടയിൽ നിന്നും ഞങ്ങൾക്ക് കിട്ടിയ ഫീഡ്ബാക്കിന്റെ അടിസ്ഥാനത്തിൽ വലിയൊരു ഭൂരിപക്ഷത്തോടുകൂടി വിജയിക്കാനാകും എന്നാണ് ഞാൻ വിശ്വസിക്കുന്നത്. കിഴക്കമ്പലം 2020യുടെ പ്രചാരണം? വ്യക്തിവിരോധം പാർലമെന്ററി തിരഞ്ഞെടുപ്പ് സമയത്തല്ല ഉന്നയിക്കേണ്ടത്. അതുകൊണ്ടു തന്നെ ഞാൻ അതിന് അത്ര ഗൗരവം കൊടുത്തിട്ടില്ല. കാര്യമായി അത് തിരഞ്ഞെടുപ്പിനെ ബാധിക്കും എന്നും ഞാൻ വിശ്വസിക്കുന്നില്ല. എതിരാളികൾ? എതിരാളികളല്ല, അവർ മറ്റൊരു മുന്നണിയുടെ സ്ഥാനാർത്ഥികൾ മാത്രമാണ്. ഞാനവരെ ബഹുമാനിക്കുന്നു, അവർ എന്റെ സുഹൃത്തുക്കളാണ്. അവരെയൊന്നും വ്യക്തിപരമായി അധിക്ഷേപിക്കാൻ ഞാൻ ഒരുക്കമല്ല. എന്നാൽ പ്രളയം കഠിനമായ അനുഭവപ്പെട്ട ഒരു നിയോജകമണ്ഡലമെന്ന് നിലയിൽ ചാലക്കുടിയിൽ ശ്രീ.ഇന്നസെന്റ് എന്തു ചെയ്തു എന്ന് വിലയിരുത്തേണ്ടതാണ് അതുപോലെ ശബരിമല വിഷയവും. ശബരിമലയും തിരഞ്ഞെടുപ്പും? ബി.ജെ.പി ശബരിമല വിഷയത്തെ കൂടുതൽ വർഗ്ഗീയവത്കരിക്കുകയാണ് ചെയ്യ്തത്. വിശ്വാസികളുടെ പ്രശ്നമായി വേണം അതിനെ കാണാൻ. ഇടതുപക്ഷമുന്നണിയും ഈ വിഷയത്തിൽ എടുത്ത നിലപാട് വിശ്വാസികളുടെ താൽപര്യം സംരക്ഷിക്കാനല്ല, അവിശ്വാസം കൊണ്ടവർ വിശ്വാസത്തെ നേരിടാൻ ശ്രമിച്ചു. ആചാരങ്ങളും അനുഷ്ഠാനങ്ങളും നിലനിൽക്കണം, കോൺഗ്രസും ഐക്യജനാതിപത്യ മുന്നണിയും എന്നും ജനങ്ങളോടൊപ്പമാണ്. ജയിച്ചാൽ യു.ഡി.എഫ് കൺവീനറായി തുടരുമോ? അതെല്ലാം പാർട്ടിയുടെ തീരുമാനമാണ്. പാർട്ടിയെടുക്കുന്ന ഏതൊരു തീരുമാനവും ഞാൻ അംഗീകരിക്കും. ചാലക്കുടിയെ കുറിച്ചുള്ള വികസന സ്വപ്നങ്ങൾ.. പ്രകടനപത്രികയല്ല, പ്രവർത്തനപത്രികയിലൂടെ വിഷയങ്ങൾ ജനകീയ കൂട്ടായ്മയിലൂടെ നടപ്പാക്കുമെന്ന അഭിപ്രയമാണ് എനിക്കുള്ളത്.


from mathrubhumi.latestnews.rssfeed http://bit.ly/2GjaLZl
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages