തിരുവനന്തപുരം: വർഗീയ പരാമർശം നടത്തിയെന്ന പരാതിയിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ളയ്ക്കെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസ്. മുസ്ലിം വിരുദ്ധ പരാമർശം നടത്തിയെന്ന് കാട്ടി വി. ശിവൻകുട്ടി തിരഞ്ഞെടുപ്പ് കമ്മീഷനും പോലീസിലും നൽകിയ പരാതിയിലാണ് ആറ്റിങ്ങൽ പോലീസ് കേസെടുത്തിരിക്കുന്നത്. മതസ്പർധ വളർത്തുകയും വർഗീയ ചേരിതിരിവ് ഉണ്ടാക്കുന്ന പ്രസ്താവന നടത്തുകയും ചെയ്തതിന്റെ പേരിലാണ് ശ്രീധരൻപിള്ളയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്. വിശദമായ അന്വേഷണം നടത്തിയ ശേഷമാകും കൂടുതൽ നടപടികളിലേയ്ക്ക് നീങ്ങുക. ആറ്റിങ്ങലിൽ പ്രസംഗിക്കവെയാണ് വർഗീയ പരാമർശം നടത്തിയത്. ബാലാക്കോട്ട് ആക്രമണം കഴിഞ്ഞെത്തിയ ഇന്ത്യൻ സൈന്യത്തോട് മരിച്ച ഭീകരരുടെ എണ്ണവും മതവും രാഹുൽ ഗാന്ധിയും സീതാറാം യെച്ചൂരിയും പിണറായിയും ചോദിച്ചെന്ന വിമർശനത്തോടെയാണ് ശ്രീധരൻ പിള്ള വിവാദം പരാമർശം നടത്തിയത്. ഇസ്ലാമാകണമെങ്കിൽ ചില അടയാളങ്ങളൊക്കെ ഉണ്ടല്ലോ. വസ്ത്രം മാറ്റി നോക്കിയാൽ അതറിയാൻ പറ്റും തുടങ്ങിയ പരാമർശങ്ങളാണ് ശ്രീധരൻ പിള്ള പ്രസംഗത്തിനിടെ നടത്തിയത്. ശ്രീധരൻപിള്ളയുടെ പ്രസംഗത്തിൽ ചട്ടലംഘനമുണ്ടെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസർ റിപ്പോർട്ട് നൽകിയിരുന്നു. Content Highlights:bjp, p.s.sreedharan pillai, controversial speech against muslims, lok sabha election 2019
from mathrubhumi.latestnews.rssfeed http://bit.ly/2PhNFXg
via
IFTTT
No comments:
Post a Comment