പരസ്യദാതാക്കളുടെ വിവരങ്ങള്‍ ചോരാനിടയാക്കുന്ന ബഗ്ഗ് കണ്ടെത്തി; മലയാളിക്ക് ഗൂഗിളിന്റെ അംഗീകാരം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, April 8, 2019

പരസ്യദാതാക്കളുടെ വിവരങ്ങള്‍ ചോരാനിടയാക്കുന്ന ബഗ്ഗ് കണ്ടെത്തി; മലയാളിക്ക് ഗൂഗിളിന്റെ അംഗീകാരം

കോഴിക്കോട്: പരസ്യ പ്രചാരണങ്ങൾക്കായുള്ള ഗൂഗിളിന്റെ ഗൂഗിൾ ആഡ്സ് സേവനത്തിലെ സുരക്ഷാ വീഴ്ച കണ്ടെത്തിയ മലയാളിക്ക് ഗൂഗിളിന്റെ ഹാൾ ഓഫ് ഫെയിം ബഹുമതി. കോഴിക്കോട് സ്വദേശിയായ സുലേക്ഷ് വി സുധീർ ആണ് ഗുരുതരമായ പ്രത്യാഘാതങ്ങൾക്കിടയാക്കുമായിരുന്ന സുരക്ഷാ വീഴ്ച കണ്ടെത്തിയത്. പരസ്യദാതാക്കളുമായുള്ള ഇടപാടുകൾ സംബന്ധിച്ച വിവരങ്ങൾ പുറത്താവാൻ ഇടയാക്കുന്ന സുരക്ഷാ വീഴ്ചയാണ് ഗൂഗിൾ ആഡ്സിൽ ഉണ്ടായിരുന്നത്. പരസ്യ പ്രചാരണങ്ങൾ സംബന്ധിച്ച് ഗൂഗിളിന്റെയും പരസ്യദാതാക്കളുടേയും ഇടയിൽ മാത്രം ഒതുങ്ങി നിൽക്കുന്ന വിവരങ്ങൾ ഈ സുരക്ഷാ വീഴ്ചയിലൂടെ പരസ്യമാവുന്ന സ്ഥിതി വന്നു. ഫെബ്രുവരിയിലാണ് സുലേക്ഷ് പ്രശ്നം കണ്ടെത്തി ഗൂഗിളിനെ അറിയിച്ചത്. ഗൂഗിൾ അത് ഉടൻ പരിഹരിക്കുകയും ചെയ്തു. കൊച്ചിയിൽ പ്രവർത്തിക്കുന്ന വിവിഡ്റിയൽ സൊലൂഷൻസ് എന്ന സ്ഥാപനത്തിലെ ഡിജിറ്റൽ മാർക്കറ്റിങ് എക്സിക്യൂട്ടീവ് ആയി പ്രവർത്തിക്കുന്ന സുലേക്ഷ് ഗൂഗിൾ ആഡ്സ് സേവനത്തിന്റെ സ്ഥിരം ഉപയോക്താവാണ്. പ്രശ്നത്തിന് അധികം പഴക്കമില്ലായിരുന്നുവെന്നും കണ്ടെത്തിയ ഉടൻ തന്നെ പരിഹരിച്ചുവെന്നും സുലേക്ഷ് മാതൃഭൂമി.കോമിനോട് പറഞ്ഞു. മാർച്ചിലാണ് സഹായത്തിന് പാരിതോഷികമായി സുലേക്ഷിനെ ഹാൾ ഓഫ് ഫെയിം പട്ടികയിൽ ഉൾപ്പെടുത്തിയത്. Content Highlights:malayali found bug on google ads


from mathrubhumi.latestnews.rssfeed http://bit.ly/2WRIOP6
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages