മലപ്പുറം: രണ്ട് വ്യത്യസ്ത അപകടങ്ങളിലായി സഹോദരിമാർ ഉൾപ്പെടെ മൂന്ന് കുട്ടികൾ മുങ്ങിമരിച്ചു. ആനക്കയത്ത് കടലുണ്ടിപ്പുഴയിൽ കുളിക്കുന്നതിനിടെയാണ് ഏറാന്തൊടി അബൂബക്കറിന്റെ മക്കളായ ഫാത്തിമ ഫിദ(14) ഫാത്തിമ നിദ(12) എന്നിവർ മരിച്ചത്. മാതാവായ സൗദയോടൊപ്പം ആനക്കയം ചെക്ക് ഡാമിന് സമീപം കുളിക്കാനെത്തിയതായിരുന്നു ഇരുവരും. കുളിക്കുന്നതിനിടെ ഫാത്തിമ നിദയാണ് ആദ്യം അപകടത്തിൽപ്പെട്ടത്. സഹോദരിയെ രക്ഷിക്കാനുളള ശ്രമത്തിനിടെ ഫിദയും അപകടത്തിൽപ്പെട്ടു. പിന്നീട് ഓടിക്കൂടിയ നാട്ടുകാരാണ് ഇരുവരെയും കരയ്ക്കെത്തിച്ചത്. രണ്ടുപേരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വളാഞ്ചാരി വെങ്ങാട് ക്വാറിയിൽ കുളിക്കുന്നതിനിടെയാണ് നാലാം ക്ലാസ് വിദ്യാർഥിയായ ഫയാസ് മുങ്ങിമരിച്ചത്. ആലപ്പുഴസ്വദേശിയായ ഫയാസ് അവധിക്കാലം ആഘോഷിക്കാനെത്തിയതായിരുന്നു. കുട്ടിയുടെ മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കിയശേഷം ആലപ്പുഴയിലേക്ക് കൊണ്ടുപോകും. Content Highlights:three kids drown to death in malappuram
from mathrubhumi.latestnews.rssfeed http://bit.ly/2FWYbik
via
IFTTT
No comments:
Post a Comment