കൊളംബോ: ശ്രീലങ്കയില്‍ വീണ്ടും ബോംബ് സ്‌ഫോടനം. തിങ്കളാഴ്ച കൊട്ടഹെനയില്‍ പള്ളിക്കു സമീപം നിര്‍ത്തിയിട്ടിരുന്ന വാനില്‍ സ്ഥാപിച്ചിരുന്ന ബോംബാണ് പൊട്ടിയത്. ബോംബ് നിര്‍വീര്യമാക്കാന്‍ ബോംബ് സ്‌ക്വാഡ് അംഗങ്ങള്‍ ശ്രമിക്കുന്നതിനിടെയായിരുന്നു സ്‌ഫോടനം. ഇന്നലെ സ്‌ഫോടനം നടന്ന പള്ളികളില്‍ ഒന്നാണിത്.
കൊളംബോ നഗരത്തിലെ ഒരു കോട്ടയ്ക്കു സമീപം സംശയാസ്പദമായ സാഹചര്യത്തില്‍ പാഴ്‌സല്‍ കണ്ടെത്തിയതായും അധികൃതര്‍ അറിയിച്ചു. പ്രദേശത്തുനിന്നും ജനങ്ങളെ ഒഴിപ്പിച്ചു. ഉദ്യോഗസ്ഥര്‍ മേഖലയില്‍ തെരച്ചില്‍ നടത്തുകയാണ്.
രാജ്യത്ത് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ഭീകരര്‍ക്കെതിരായ പോരാട്ടത്തിന് പോലീസിനെയും വ്യോമ,കര, നാവിക സേനകളെയും സഹായിക്കാനാണിതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. അഭിപ്രായ സ്വാതന്ത്ര്യത്തിനു മേല്‍ ഒരു തടസ്സവുമില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.
from mangalam.com http://bit.ly/2IED5t5
via IFTTT
No comments:
Post a Comment