ശ്രീലങ്കയില്‍ സ്‌ഫോടക വസ്തുശേഖരം കണ്ടെടുത്തു; വിമാനത്താവളത്തിന് സമീപം ബോംബ് നിര്‍വീര്യമാക്കി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, April 22, 2019

ശ്രീലങ്കയില്‍ സ്‌ഫോടക വസ്തുശേഖരം കണ്ടെടുത്തു; വിമാനത്താവളത്തിന് സമീപം ബോംബ് നിര്‍വീര്യമാക്കി

കൊളംബോ: ഈസ്റ്റര്‍ ദിനത്തിലെ ചാവേര്‍ സ്‌ഫോടന പരമ്പരയ്ക്കു പിന്നാലെ കൊളംബോയില്‍ വന്‍ സ്‌ഫോടക വസ്തുശേഖരം പിടിച്ചെടുത്തു. കൊളംബോയിലെ പ്രധാന ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് 87 ബോംബ് ഡിറ്റണേറ്ററുകള്‍ കണ്ടെടുത്തത്. രാവിലെ കൊളംബോയിലെ പ്രധാന വിമാനത്താവളത്തിനു സമീപത്തുനിന്നും പൈപ്പ് ബോംബ് കണ്ടെടുത്ത് നിര്‍വീര്യമാക്കിയിരുന്നു.

ശ്രീലങ്കയിലെ ആക്രമണത്തിനു പിന്നാലെ ഇന്ത്യയിലും അതീവ ജാഗ്രത പാലിക്കുകയാണ്. കടല്‍കടന്ന് ഭീകരര്‍ ഇന്ത്യയിലേക്ക് പ്രവേശിക്കുന്നത് തടയാന്‍ തീരദേശ സേന അതീവ ജാഗ്രതയിലാണ്. കേരള തീരത്തും അതീവ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഹിമാചല്‍ പ്രദേശിലെ ധര്‍മ്മശാലയിലും മറ്റുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജീവനക്കാരെ നിയമിക്കുമ്പോള്‍ ജാഗ്രത പുലര്‍ത്തണമെന്നുംഅ വരുടെ രേഖകള്‍ വിശദമായി പരിശോധിക്കണമെന്നും മേഖലയിലെ 150 ഓളം ഹോട്ടലുകള്‍ക്ക് നിര്‍ദേശം നല്‍കിയതായി ഡിഐജി സന്തോഷ് പട്യാല്‍ പറഞ്ഞു. ഹോട്ടലുകളില്‍ എത്തുന്ന അതിഥികളുടെ രേഖകള്‍ പരിശോധിക്കണമെന്നും ശരിയായ രേഖകള്‍ ഉള്ളവര്‍ക്ക് മാത്രമേ പ്രവേശനം നല്‍കാവൂവെന്നും പോലീസ് അറിയിച്ചു.

രാജ്യാന്തര ബന്ധമുള്ള പ്രദേശി ഇസ്ലാമിക സംഘടനയായ നാഷണല്‍ തൗഹീദ് ജമാഅത്ത് ആണ് ആക്രമണത്തിന് പിന്നിലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.



from mangalam.com http://bit.ly/2VhCGCA
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages