സ്മൃതി ഇറാനിയുടെ 'അമേഠിയിലെ സഹായി' കോണ്‍ഗ്രസില്‍ ചേര്‍ന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, April 12, 2019

സ്മൃതി ഇറാനിയുടെ 'അമേഠിയിലെ സഹായി' കോണ്‍ഗ്രസില്‍ ചേര്‍ന്നു

ലഖ്നൗ: ഉത്തർപ്രദേശിലെ മുൻ ബി ജെ പി നേതാവും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ അമേത്തിയിലെ സഹായിയുമായിരുന്ന രവിദത്ത് മിശ്ര കോൺഗ്രസിൽ ചേർന്നു. ആദ്യം ബി ജെ പിയിലായിരുന്ന രവിദത്ത് പിന്നീട് സമാജ്വാദി പാർട്ടിയിൽ ചേർന്നിരുന്നു. വ്യാഴാഴ്ചയാണ് രവിദത്ത് കോൺഗ്രസ് അംഗത്വം സ്വീകരിച്ചത്. Photo: ANI അമേഠി മണ്ഡലത്തിൽ സന്ദർശനത്തിനെത്തുമ്പോൾ സ്മൃതി ഇറാനി താമസിച്ചിരുന്നത് രവിയുടെ വീട്ടിലായിരുന്നുവെന്ന് ഉത്തർപ്രദേശിൽനിന്നുള്ള കോൺഗ്രസ് നേതാവിനെ ഉദ്ധരിച്ച് എൻ ഡി ടിവി റിപ്പോർട്ട് ചെയ്തു. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ലോക്സഭയിലേക്ക് മത്സരിക്കുന്ന രണ്ടു മണ്ഡലങ്ങളിലൊന്നാണ് അമേഠി. സ്മൃതി ഇറാനിയെയാണ് ബി ജെ പി ഇവിടെ രംഗത്തിറക്കിയിരിക്കുന്നത്. രാഹുൽ ഗാന്ധിയും എ ഐ സി സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും അമേഠിയിൽ തിരഞ്ഞെടുപ്പു പര്യടനം നടത്തുന്നതിനിടെയാണ് രവിദത്ത് കോൺഗ്രസിൽ എത്തിയതെന്നും ശ്രദ്ധേയമാണ്. Photo: ANI content highlights:Smriti iranis associate from amethi joins congress


from mathrubhumi.latestnews.rssfeed http://bit.ly/2UwHxQV
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages