മെല്‍ബണ്‍: ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ നിശാക്ലബ്ബിന് പുറത്തുണ്ടായ വെടിവയ്പ്പില്‍ നാല്‌പേര്‍ക്ക് പരിക്ക്. ഞായറാഴ്ച പുലര്‍ച്ചെ 3.10 മണിയോടെയാണ് സംഭവം. പുറത്ത് കാറില്‍ നിന്നുമാണ് അക്രമി വെടിയുതിര്‍ത്തത് എന്നാണ് റിപ്പോര്‍ട്ടുകള്‍. പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില അതീവ ഗുരുതരമാണ്.
എന്നാല്‍ എന്താണ് ആക്രമണത്തിന് പിന്നിലെന്ന് വ്യക്തമല്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പറഞ്ഞു.
സംഭവത്തില്‍ ഭീകരവാദ സംഘടനകള്‍ക്ക് ബന്ധമില്ലെന്നാണ് കരുതുന്നത്. അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു. മെല്‍ബണില്‍ മാത്രം മാര്‍ച്ച് മാസത്തില്‍ ഇത്തരത്തില്‍ സമാനസ്വഭാവമുള്ള ആക്രമണങ്ങളുണ്ടായിരുന്നു. ഗുണ്ടാസംഘങ്ങളായിരുന്നു ഇതിന് പിന്നിലെന്ന് പോലീസ് കണ്ടെത്തുകയും ചെയ്തു.
from mangalam.com http://bit.ly/2IvrWJX
via IFTTT
No comments:
Post a Comment