ഗര്‍ഭിണിയായ ഉറ്റ സുഹൃത്ത് ബ്രൈഡ്‌സ് മെയ്ഡ് ആകുന്നതില്‍ നാണക്കേട്, കുഞ്ഞിനെ അബോര്‍ട്ട് ചെയ്തിട്ട് വരാന്‍ കൂട്ടുകാരി, ക്രൂരതയുടെ കഥയിങ്ങനെ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, April 14, 2019

ഗര്‍ഭിണിയായ ഉറ്റ സുഹൃത്ത് ബ്രൈഡ്‌സ് മെയ്ഡ് ആകുന്നതില്‍ നാണക്കേട്, കുഞ്ഞിനെ അബോര്‍ട്ട് ചെയ്തിട്ട് വരാന്‍ കൂട്ടുകാരി, ക്രൂരതയുടെ കഥയിങ്ങനെ

ഫേസ്ബുക്കില്‍ വെഡ്ഡിംഗ് ഷെയിമിംഗ് എന്ന ഗ്രൂപ്പില്‍ ഒരു അജ്ഞാത യുവതി പോസ്റ്റ് ചെയ്ത സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലുള്ളവരെ ഞെട്ടിപ്പിക്കുന്നത്. തനിക്ക് നേരിട്ട ഒരു വിഷമകരമായ ദുരനുഭവത്തെ കുറിച്ചാണ് ഈ യുവതി തുറന്ന് പറയുന്നത്. അതാകട്ടെ സ്വന്തം കൂട്ടുകാരിയില്‍ നിന്നുമായിരുന്നു. കൂട്ടുകാരിയുടെ കല്യാണത്തിന് മാസങ്ങള്‍ക്ക് മുമ്പാണ് യുവതി ഗര്‍ഭിണിയാണെന്ന് മനസ്സിലായത്.

ഇത്രയും സന്തോഷകരമായ കാര്യം കൂട്ടുകാരിയെ വിളിച്ചറിയിക്കുകയായിരുന്നു യുവതി. കൂട്ടുകാരി തന്നെ അഭിനന്ദിക്കുമെന്ന് പ്രതീക്ഷിച്ച യുവതിക്ക് കിട്ടിയത് ഞെട്ടിക്കുന്ന പ്രതികരണമായിരുന്നു. ഗര്‍ഭിണിയായ അവസ്ഥയില്‍ ഫിറ്റായ ഡ്രസ് ലഭിക്കാന്‍ ഏറെ പാടുപെടേണ്ടി വരുമെന്നും തന്റെ വിവാഹം കുട്ടികളുടെ ബഹളമില്ലാതെ നടത്താനാണ് ഉദ്ദേശിക്കുന്നതെന്നും കൂട്ടുകാരി പറഞ്ഞു. ഗര്‍ഭിണിയായ സ്ത്രീ ഈ ബഹളത്തില്‍ ചെന്നുപെട്ടാല്‍ വലിയ ബുദ്ധിമുട്ടായിരിക്കുമെന്നും അതിനാല്‍ കുട്ടിയെ അങ്ങ് അബോര്‍ട്ട് ചെയ്തിട്ട് വിവാഹത്തിന് എത്താനാണ് കൂട്ടുകാരി പറഞ്ഞത്.

ഒരിക്കലും കുട്ടികള്‍ ഉണ്ടാകില്ലെന്ന് വിധിക്കപ്പെട്ട യുവതിയാണ് ഗര്‍ഭം ധരിച്ചത്. തന്റെ സന്തോഷ വാര്‍ത്ത കേട്ട് വധുവും ത്രില്ലടിക്കുമെന്ന പ്രതീക്ഷയാണ് അസ്ഥാനത്തായത്. സംഭവത്തിന്റെ നിജസ്ഥിതി ലോക മാധ്യമങ്ങള്‍ അന്വേഷിക്കുകയാണ്. എങ്കിലും കൂട്ടുകാരിയുടെ ക്രൂരമായ ഈ പ്രതികരണം കേട്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യല്‍മീഡിയയിലുള്ളവരും.



from mangalam.com http://bit.ly/2GkrjS6
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages