ഒരു വാതില്‍ പോലുമില്ലാതെ കിം കര്‍ദാഷിയാന്റെ വീട്, 415 കോടിയിലെ അത്യാഡംബരം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, April 14, 2019

ഒരു വാതില്‍ പോലുമില്ലാതെ കിം കര്‍ദാഷിയാന്റെ വീട്, 415 കോടിയിലെ അത്യാഡംബരം

പ്രമുഖ അമേരിക്കന്‍ ടെലിവിഷന്‍ റിയാലിറ്റി താരവും, നടിയും, ബിസ്സിനസുകാരിയുമാണ് കിം കര്‍ദാഷിയാന്‍്.
വാര്‍ത്തകളില്‍ താരമായി നില്‍ക്കുന്ന കിമ്മിന്റെ ഏറ്റവും പുതിയ വിശേഷം 2014ല്‍ 138 കോടി മുടക്കി സ്വന്തമാക്കിയ വീടിനെക്കുറിച്ചാണ്. അകത്തളത്തില്‍ ഒരിടത്തു പോലും വാതില്‍ ഇല്ല എന്നതാണ് കിമ്മിന്റെ ഈ വീടിന്റെ പ്രത്യേകത. നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കു ശേഷം 2017ലാണ് കിമ്മും ഭര്‍ത്താവ് കെയ്ന്‍ വെസ്റ്റും ഈ വീട്ടിലേക്കു മാറിയത്.

ഇപ്പോള്‍ നാനൂറ്റിപ്പതിനഞ്ച് കോടിയില്‍പരം മൂല്യമുള്ള ഈ വീടിന്റെ വിശേഷങ്ങള്‍ വോഗ് മാഗസിനു വേണ്ടി നടത്തിയ ഷൂട്ടിലാണ് കിം പങ്കുവച്ചത്. കാലിഫോര്‍ണിയയിലെ ഹിഡന്‍ ഹില്‍സിലാണ് കിമ്മിന്റെ വീട് സ്ഥിതി ചെയ്യുന്നത്. വീട് തുറന്ന് ആദ്യം കടക്കുന്നത് വിശാലമായ ലിവിങ് റൂമിലേക്കാണ്. ഫ്രെയിം ചെയ്തു വച്ചിരിക്കുന്ന ചിത്രങ്ങളും പെയിന്റിങ്ങുകളും ഈയിടത്തെ മനോഹരമാക്കുന്നു. മിനിമലിസ്റ്റിക് രീതിയില്‍ ഒരുക്കിയ വീടാണ് തന്റേതെന്നാണ് കിം പറയുന്നത്.

വെള്ളയും ഐവറിയും തുടങ്ങി ഇളംനിറങ്ങളാണ് കര്‍ദാഷിയാന്‍ വീടിന്റെ പ്രത്യേകത. ചുവരും നിലവും ഫര്‍ണിച്ചറുകളുമൊക്കെ ഇളംനിറങ്ങളാണ്. വിശാലമായ മറ്റൊരു ലിവിങ് റൂമില്‍ ചെറിയൊരു കൗച്ചും കോഫീ ടേബിളും പിയാനോയും മാത്രമാണുള്ളത്. ഹാന്‍ഡ്ബാഗുകളും ഷൂസുകളും വസ്ത്രങ്ങളുമൊക്കെ വെക്കാനായി പ്രത്യേകം മുറികളും കിമ്മിന്റെ വീട്ടിലുണ്ട്. ഇരുപതോളം പേര്‍ക്ക് ഇരിക്കാവുന്ന ടേബിള്‍ സഹിതം വലിയ കിച്ചണ്‍ ആണ് ഈ വീട്ടിലുള്ളത്. അടുക്കളയില്‍ നിന്ന് വിട്ട് പാത്രങ്ങള്‍ അടുക്കി വെക്കാനായി മറ്റൊരു പാന്‍ട്രിയും ഈ വീട്ടില്‍ ഒരുക്കിയിട്ടുണ്ട്.



from mangalam.com http://bit.ly/2GnDMog
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages