ഭോപ്പാല്‍: ജാതിക്ക് പുറത്തുനിന്നും വിവാഹം കഴിച്ചതിന് യുവതിയെ ഭര്‍ത്താവിനെ തോളിലേറ്റി നടത്തിച്ചു. മധ്യപ്രദേശിലെ ദേവിഗാവ് ഗ്രാമത്തിലാണ് ഈ സംഭവമുണ്ടായത്. ഏതാണ്ട് ഇരുപത് വയസ്സ് പ്രായം തോന്നിക്കുന്ന യുവതിയുടെ തോളില്‍ ഇരുത്തി കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങള്‍ നവമാധ്യമങ്ങളില്‍ വന്നതോടെ പോലീസ് കേസെടുത്തു.
33 സെക്കന്റ് നീണ്ടു നില്‍ക്കുന്ന ദൃശ്യത്തില്‍ ഭാരം താങ്ങാനാകാതെ ആടിയുലയുന്ന യുവതിക്ക് പിന്നാലെ വന്ന് ഗ്രാമവാസികള്‍ ആര്‍പ്പുവിളിക്കുന്നതും കാണാം.
സംഭവത്തില്‍ പങ്കെടുത്തഎല്ലാ ആളുകളുടെ പേരിലും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ഝാബുവ എസ് പി വിനീത് ജെയിന്‍ പറഞ്ഞു. സംഭവത്തില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തുവെന്നും എസ്പി മാധ്യമത്തോട് പറഞ്ഞു.
#WATCH Madhya Pradesh: Villagers force a woman to carry her husband on her shoulders as a punishment in Devigarh, Jhabua allegedly for marrying a man from a different caste. (12.4.19) pic.twitter.com/aNUKG4qX7p— ANI (@ANI) April 13, 2019
from mangalam.com http://bit.ly/2IrSFqZ
via IFTTT
No comments:
Post a Comment