ചെന്നൈ: ചൈനീസ് വീഡിയോ ആപ്ലിക്കേഷനായ ടിക് ടോക് നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദ്ദേശവുമായി മദ്രാസ് ഹൈക്കോടതി. പോണോഗ്രഫി ദൃശ്യങ്ങള്‍ വ്യാപകമായി പര്രചരിക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ആപ്പ് നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് നിര്‍ദ്ദേശം വച്ചിരിക്കുന്നത്.
ടിക് ടോക് ആപ്ലിക്കേഷന് വിലക്കേര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് മധുര സ്്വദേശിയായ അഡ്വ. മുത്തുകുമാര്‍ നല്‍കിയ പൊതുതാത്പര്യ ഹര്‍ജ്ജി പരിഗണിച്ചാണ് കോടതി വിധി പുറപ്പെടുവിച്ചിരിക്കുന്നത്. ആപ്പ് ഉപയോഗിച്ച് നിര്‍മ്മിച്ച ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്യുന്നതിന് കോടതി വിലക്ക് നല്‍കിയിട്ടുണ്ട്.
ജസ്റ്റീസ് എന്‍. കിരുഭകരന്‍, എസ്.എസ്. സുന്ദര്‍ എന്നിവരടങ്ങുന്ന ബെഞ്ചിന്റെ ഉത്തരവ് ബ്ലൂവെയില്‍ ഗെയിം നിരോധിച്ച പോലെ ടിക് ടോക് നിരോധിക്കുന്ന കാര്യവും ഗൗരവകരമായി പരിഗണിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ബീജിങ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബൈറ്റ്ഡാന്‍സ് ടെക്‌നോളജി കമ്പനിയാണ് ടിക് ടോക് അവതരിപ്പിക്കുന്നത്. ചെറു വീഡിയോകള്‍ നിര്‍മ്മിക്കുകയും പങ്കുവയ്ക്കുകയും ചെയ്യാമെന്നതാണ് ആപ്പിന് സ്വീകാര്യതയ്ക്ക് കാരണം. ഇന്ത്യയില്‍ ഇതിന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. രാജ്യത്ത് മാത്രം 1.3 ബില്യണ്‍ ആളുകളാണ് ഇത് ഉപയോഗിക്കുന്നതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
from mangalam.com https://ift.tt/2HZBbm7
via IFTTT
No comments:
Post a Comment