ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ചിത്രം അച്ചടിച്ച കവറില്‍ വസ്ത്രം പൊതിഞ്ഞതിനെ തുടര്‍ന്ന് വ്യാപാരികള്‍ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി. തെക്കേ ഡല്‍ഹിയിലെ സരോജനി നഗര്‍ മാര്‍ക്കറ്റിലെ വ്യാപാരികളാണ് പരാതിയുമായി രംഗത്തെത്തിയത്.
ഡല്‍ഹിയിലെ മൊത്തക്കച്ചവടക്കാരില്‍ നിന്നും വാങ്ങിയ വസ്ത്രങ്ങളുടെ പൊതിയിലാണ് മോഡിയുടെ ചിത്രം, ബിജെപിയുടെ തെരഞ്ഞെടുപ്പ് ചിഹ്നം, മുദ്രാവാക്യം എന്നിവ അച്ചടിച്ച് കണ്ടത്. വസ്ത്രങ്ങളുടെ പൊതിക്കുള്ളില്‍ മോഡിയുടെ ചിത്രം അച്ചടിച്ച വിവരം ഉപഭോക്തക്കള്‍ വഴിയാണ് അറിഞ്ഞത്.
മോഡിയുടെ ചിത്രം കൂടാതെ ചില പൊതിക്കുള്ളില്‍ 'അച്ഛാ ദിന്‍ ആനെ വാലെ ഹേ' എന്ന മുദ്രവാക്യം എഴുതിയിട്ടുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ച ബിജെപിക്കെതിരേയും കച്ചവടക്കാര്‍ക്കെതിരേയും നടപടിയെടുക്കണമെന്ന് സരോജിനി നഗര്‍ മിനി മാര്‍ക്കറ്റ് വ്യാപാരി വ്യാവസായി അസോസിയേഷന്‍ ഭാരവാഹി അശോക് രന്താവാ പരാതിയില്‍ ആവശ്യപ്പെട്ടു. അതേസമയം, പരാതിയില്‍ അന്വേഷണം നടത്തുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ വ്യാപാരി വ്യാവസായി അസോസിയേഷനെ അറിയിച്ചു.
from mangalam.com https://ift.tt/2I9W7q1
via IFTTT
No comments:
Post a Comment