പ്യോങ്ഗ്യാന്‍: അമേരിക്കയുടെ മനോഭാവം നല്ലതാണെങ്കില്‍ മാത്രമേ ഡൊണാള്‍ഡ് ട്രംപുമായി മൂന്നാം തവണ കൂടിക്കാഴ്ചയ്ക്ക് താല്‍പര്യമുള്ളൂവെന്ന് ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍. ഉത്തര കൊറിയന്‍ മാധ്യമമാണ് ഇക്കാര്യം പുറത്തുവിട്ടത്. മൂന്നാം തവണയും കൂടിക്കാഴ്ചയ്ക്ക് താല്‍പര്യമുണ്ടെന്ന് ട്രംപും നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു കിം.
അമേരിക്കയുടെ തീരുമാനത്തിനായി ഈ വര്‍ഷം അവസാനം വരെ കാത്തിരിക്കാന്‍ തയ്യാറാണെന്നു കിം പറഞ്ഞായി ന്യൂസ് ഏജന്‍സിയായ കെ.എന്‍.സി.എ റിപ്പോര്‍ട്ട് ചെയ്യുന്നു. 'അമേരിക്കയുടെ നിലവിലെ അനുമാന രീതി അവസാനിപ്പിക്കുകയും പുതിയ അനുമാനവുമായി തങ്ങളെ സമീപിക്കുകയുമാണ് വേണ്ടതെന്ന് കിം സുപ്രീം പീപ്പിള്‍സ് അസംബ്ലിയില്‍ വെള്ളിയാഴ്ച നടത്തിയ പ്രസംഗത്തില്‍ വ്യക്തമാക്കിയതായും കെ.എന്‍.സി.എ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇതിനകം രണ്ടു തവണ കിമ്മും ട്രംപും കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ഹനോയിലും കഴിഞ്ഞ വര്‍ഷം ജൂണില്‍ സിംഗപ്പൂരിലുമായിരുന്നു കൂടിക്കാഴ്ച. ആണവ, മിസൈല്‍ പദ്ധതികള്‍ അവസാനിപ്പിക്കാന്‍ കിം സന്നദ്ധത പ്രകടിപ്പിക്കാതിരിക്കുകയും ഉത്തര കൊറിയയ്ക്കു മേലുള്ള ഉപരോധം നീക്കാന്‍ അമേരിക്കയും തയ്യാറാകാതിരിക്കുകയും ചെയ്തതോടെ ചര്‍ച്ചകള്‍ പരാജയപ്പെടുകയായിരുന്നു. കിമ്മുമായി വീണ്ടും കൂടിക്കാഴ്ചയ്ക്ക് സന്നദ്ധമാണെന്ന് വ്യാഴാഴ്ച ട്രംപും വ്യക്തമാക്കിയിരുന്നൂ.
from mangalam.com http://bit.ly/2KAHkaP
via IFTTT
No comments:
Post a Comment