ഭോപ്പാല്‍: ഭര്‍ത്താവ് കുളിക്കുകയും ഷേവ് ചെയ്യുകയും ചെയ്യാതിരിക്കുന്നത് പതിവാക്കിയതോടെ വിവാഹ മോചനം ആവശ്യപ്പെട്ട് ഭാര്യ. 23വയസുള്ള യുവതിയാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. 25കാരനായ ഭര്‍ത്താവില്‍ നിന്നും തനിക്ക് വിവാഹമോചനം വേണമെന്നാണ് യുവതിയുടെ ആവശ്യം. ഇരുവരും ഉഭയസമ്മതപ്രകാരമാണ് വിവാഹമോചന ഹര്‍ജി സമര്‍പ്പിച്ചത്. ഒരു വര്‍ഷം മുന്നെയായിരുന്നു ഇരുവരുടെയും വിവാഹം.
ഇരുവരും വ്യത്യസ്ത സമുദായങ്ങളില്‍ പെട്ടവരായിരുന്നു. ഏഴ് എട്ട് ദിവസത്തോളും ഭര്‍ത്താവ് കുളിക്കാതിരിക്കുമെന്നും കുളിക്കാന്‍ ആവശ്യപ്പെട്ടാല്‍ പെര്‍ഫ്യൂം പൂശി ശരീരത്തിലെ ദുര്‍ഗന്ധം കുറയ്ക്കുകയാണ് പതിവെന്നും യുവതി സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു. സിന്ധി സമുദായക്കാരനായ യുവാവിന് സ്വസ സമുദായത്തില്‍ നിന്ന് വധുവിനെ കിട്ടാത്തതു കൊണ്ടാണ് ബ്രാഹ്മണ യുവതിയെ വിവാഹം കഴിച്ചതെന്ന് യുവതിയുടെ ബന്ധുക്കള്‍ പറഞ്ഞു.
വിവാഹബന്ധം വേര്‍പെടുത്താതിരിക്കാന്‍ വീട്ടുകാര്‍ നിര്‍ബന്ധിച്ചെങ്കിലും യുവതി തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയാണെന്ന് കൗണ്‍സിലര്‍ അറിയിച്ചു. ആറ് മാസക്കാലത്തേക്ക് വേര്‍പിരിഞ്ഞ് ജീവിക്കാന്‍ കോടതി ഇവര്‍ക്ക് നിര്‍ദേശം നല്‍കി. അതിന് ശേഷം വിവാഹ മോചനം അനുവദിക്കുമെന്ന് കോടതി വ്യക്തമാക്കി.
from mangalam.com http://bit.ly/2Iwu443
via IFTTT
No comments:
Post a Comment