ബിജെപിയ്ക്ക് വോട്ടു ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ച് ബോളിവുഡ് താരങ്ങളായ ദീപികയും രണ്‍വീറും എത്തിയെന്ന പ്രചരണം തട്ടിപ്പായിരുന്നെന്ന് കണ്ടെത്തിയത് കഴിഞ്ഞ ദിവസമായിരുന്നു. സമാനഗതിയില്‍ ഇതാ മറ്റൊന്നു കൂടി. രാഹുലും മമതയും പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ കാണാനായി കാത്തിരിക്കുന്നെന്ന് കാണിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്ന ചിത്രവും വ്യാജനെന്ന് റിപ്പോര്‍ട്ട്.
വളരെ വൈദഗ്ദ്ധ്യത്തോടെ കോണ്‍ഗ്രസ് വിരുദ്ധന്മാരായ മിടുക്കന്മാര്‍ യാതൊരു കൃത്രിമത്വവും കൂടാതെ ഉണ്ടാക്കിയെടുത്ത ഫോട്ടോ പൊളിച്ചത് ഗൂഗിളിന്റെ റിവേഴ്‌സ് ഇമേജ് സേര്‍ച്ചാണെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. കോണ്‍ഗ്രസിനെതിരെ പ്രചാരത്തിനുപയോഗിച്ച ചിത്രം ഏപ്രില്‍ നാലിന് പാകിസ്താന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പോസ്റ്റ് ചെയ്തത് ആയിരുന്നു. ഇമ്രാന്‍ ഖാന്‍ സൈനിക മേധാവി ഖമര്‍ ജാവേദ് ബജ്വയുമായി കൂടിക്കാഴ്ച നടത്തുമ്പോള്‍ കസേരകള്‍ യഥാര്‍ത്ഥത്തില്‍ ഒഴിഞ്ഞു കിടക്കുകയായിരുന്നു എന്നാണ് പുതിയ കണ്ടെത്തല്‍. ഈ ചിത്രമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഒറിജിനല്‍ ചിത്രത്തില്‍ ഫോട്ടോഷോപ്പിന്റെ സഹായത്തോടെ മാറ്റങ്ങള്‍ വരുത്തുകയായിരുന്നു എന്നാണ് സൂചന.
[IMG]
ഓഫീസ് മുറിയില്‍ ഇമ്രാന്‍ ഖാന്‍ ഇപ്പുറത്ത് മാറിയിരുന്ന് സൈനികമേധാവിയുമായി ചര്‍ച്ച നടത്തുമ്പോള്‍ അദ്ദേഹത്തിനായി അപ്പുറത്ത് രാഹുല്‍ ഗാന്ധി, മമതാ ബാനര്‍ജി, സിദ്ദു, ശത്രുഘ്‌നന്‍ സിന്‍ഹ എന്നിവര്‍ കാത്തിരിക്കുന്നതും മുറിയ്ക്ക് പുറത്ത് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പ്രാര്‍ത്ഥിക്കുന്നതുമായ ചിത്രം കഴിഞ്ഞ ദിവസങ്ങളിലാണ് സമൂഹമാധ്യമങ്ങളില്‍ സജീവമായി പ്രചരിപ്പിക്കപ്പെട്ടത്. നിങ്ങള്‍ വോട്ട് ചെയ്യുന്നത് കോണ്‍ഗ്രസിനാണെങ്കില്‍ വോട്ട് പാകിസ്താനുള്ളതാണ് എന്ന തലക്കെട്ടോടെയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചത്.
ചിത്രം ലൈക്കും ഷെയറുമായി ചിത്രം അനേകരിലേക്ക് എത്തുകയും ചെയ്തു. തൊട്ടുപിന്നാലെ തന്നെ കോണ്‍ഗ്രസിനെ താറടിക്കാന്‍ വ്യാജമായി നിര്‍മ്മിച്ച ചിത്രമാണെന്ന് കണ്ടെത്തലും വന്നിരിക്കുന്നത്. ചിത്രത്തിലുള്ള പ്രതിപക്ഷ നേതാക്കളെ പാകിസ്താന്റെ അടിമകളെന്നും തലക്കെട്ടില്‍ വിശേഷിപ്പിച്ചിരുന്നു. ഏപ്രില്‍ ഏഴിന് ഒരു കന്നഡ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ആദ്യം പുറത്തുവന്ന ചിത്രം ആയിരക്കണക്കിന് ആളുകളാണ് ഷെയര്‍ ചെയ്തത്. ഇതോടെയാണ് ഗുഗിള്‍ റിവേഴ്സ് ഇമേജ് സേര്‍ച്ച് വഴി പഴയചിത്രം കണ്ടെത്തിയതും വിശദീകരണം പുറത്തു വന്നിരിക്കുന്നതും.
from mangalam.com http://bit.ly/2v4Xe2C
via IFTTT
No comments:
Post a Comment