പിതാവ് തുടര്‍ച്ചയായി പീഡനത്തിന് ഇരയാക്കി; കശ്മീരില്‍ പെണ്‍കുട്ടി ആത്മഹത്യ ചെയ്തു; അമ്മാവനും പീഡിപ്പിച്ചിരുന്നുവെന്ന് സഹോദരിയുടെ വെളിപ്പെടുത്തല്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, April 13, 2019

പിതാവ് തുടര്‍ച്ചയായി പീഡനത്തിന് ഇരയാക്കി; കശ്മീരില്‍ പെണ്‍കുട്ടി ആത്മഹത്യ ചെയ്തു; അമ്മാവനും പീഡിപ്പിച്ചിരുന്നുവെന്ന് സഹോദരിയുടെ വെളിപ്പെടുത്തല്‍

ശ്രീനഗര്‍: വര്‍ഷങ്ങളായി പിതാവ് ബലാത്സംഗം ചെയ്യുന്നതില്‍ മനംനൊന്ത് മകള്‍ ആത്മഹത്യ ചെയ്തു. ജമ്മുകശ്മീരിലെ ബന്ദിപോറില്‍ ശനിയാഴ്ചയാണ് സംഭവം. പീഡനവിവരം പെണ്‍കുട്ടിയുടെ സഹോദരിയാണ് പുറത്തുപറഞ്ഞത്. പിതാവ് കൊല്ലുമെന്ന ഭയത്താല്‍ ഇത്രയും കാലം പീഡനം മറ്റാരോടും പറയാതെ തന്റെ സഹോദരി സഹിക്കുകയായിരുന്നുവെന്നും അവര്‍ പറയുന്നു.

വിഷം കഴിച്ച് ഗുരുതരാവസ്ഥയില്‍ ആയിരുന്ന പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. സഹോദരിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് പിതാവിനെ കസ്റ്റഡിയില്‍ എടുത്തു. മൃതദേഹം വിശദമായ പരിശോധനയ്ക്ക് അയക്കുകയും ചെയ്തു.

സംഭവത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതായും അന്വേഷണത്തിനുശേഷം വിശദാംശങ്ങള്‍ വെളിപ്പെടുത്താമെന്നും പോലീസ് അറിയിച്ചു.

പെണ്‍കുട്ടിയുടെ അമ്മാവനെതിരെയും ഗുരുതരമായ ആരോപണം സഹോദരി ഉന്നയിച്ചു. പിതാവ് പീഡിപ്പിക്കുന്ന വിവരം അറിഞ്ഞ് അമ്മാവനും തന്റെ സഹോദരിയെ ബലാത്സംഗം ചെയ്തിരുന്നു. ഉപദ്രവിക്കരുതെന്ന് പലപ്പോഴും അവള്‍ അപേക്ഷിച്ചുവെങ്കിലും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും അവര്‍ പറയുന്നു.

പിതാവ് ഉപദ്രവിക്കുന്ന കാര്യം മുത്തച്ഛനോട് പറഞ്ഞപ്പോള്‍ പുറത്തുപറയരുതെന്നും കുടുംബത്തിന് മാനഹാനി വരുത്തരുതെന്നുമായിരുന്നു മറുപടി എന്നും സഹോദരി പറഞ്ഞു.



from mangalam.com http://bit.ly/2Iil03w
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages