വെല്ലൂരെ തിരഞ്ഞെടുപ്പ് റദ്ദാക്കിയിട്ടില്ലെന്ന് വ്യക്തമാക്കി തിരഞ്ഞെടുപ്പ് കമ്മീഷന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, April 16, 2019

വെല്ലൂരെ തിരഞ്ഞെടുപ്പ് റദ്ദാക്കിയിട്ടില്ലെന്ന് വ്യക്തമാക്കി തിരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: കണക്കില്‍ പെടാത്ത പണം കണ്ടെത്തിയതിനെത്തുടര്‍ന്ന് തമിഴ്‌നാട്ടിലെ വെല്ലൂരിലെ തിരഞ്ഞെടുപ്പ് റദ്ദാക്കിേെയന്ന വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. പുറത്തുവന്നിരിക്കുന്നത് തെറ്റായ വാര്‍ത്തയാണെന്ന് കമ്മീഷന്‍ അറിയിച്ചു.

വോട്ടര്‍മാരെ സ്വാധീനിക്കുന്നതിനായി വിതരണം ചെയ്യാനെത്തിച്ച പണം പിടിച്ചെടുത്തതിനെ തുടര്‍ന്ന് വെല്ലൂരിലെ തിരഞ്ഞെടുപ്പ് റദ്ദാക്കിയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതോടെയാണ് വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇപ്പോള്‍ രംഗത്തെത്തിയത്.

വെല്ലൂരില്‍ അടക്കം തമിഴ്‌നാട്ടിലെ 39 മണ്ഡലങ്ങളിലും 18ാം തിയതിയാണ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. ഡിഎംകെയുടെ വെല്ലൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായ കതിര്‍ ആനന്ദിന്റെ ഓഫീസില്‍ നിന്നും കണക്കില്‍ പെടാത്ത തുക കണ്ടെത്തിയതിനെത്തുടര്‍ന്ന് തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് പരാതി ഉയര്‍ന്നിരുന്നു. കഴിഞ്ഞ 10ിന് നടത്തിയ പരിശോധനയില്‍ വലിയ തോതില്‍ പണം പിടികൂടിയത്. ആദായ നികുതി വകുപ്പിന്റെ റിപ്പോര്‍ട്ട് പരിഗണിച്ച കതിര്‍ ആനന്ദിനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതേത്തുടര്‍ന്നാണ് ഇവിടുത്തെ തിരഞ്ഞെടുപ്പ് റദ്ദാക്കിയതായുള്ള റിപ്പോര്‍ട്ടുകള്‍ വന്നത്.



from mangalam.com http://bit.ly/2UBGKy5
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages