15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ രക്ഷക്കായി കേരള ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ടീമിന്റെ ആംബുലന്‍സ് മിഷന്‍. മംഗലാപുരത്തു നിന്നും രാവിലെ 10.30ന് ആംബുലന്‍സ് പുറപ്പെട്ടു. മംഗലാപുരം തിരുവനന്തപുരം റൂട്ടില്‍ KL60 J7739 ആംബുലന്‍സ് കണ്ടാല്‍ വഴി ഒതുങ്ങി സഹകരിക്കണമെന്ന് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ടീം ആവശ്യപ്പെട്ടു.
തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലേക്ക് ഹൃദയ ശസ്ത്രക്രിയയ്ക്ക് വേണ്ടിയാണ് കുഞ്ഞിനെ കൊണ്ടുവരുന്നത്. കാസര്‍ഗോഡ് സ്വദേശികളായ സാനിയ മിത്താഹ് ദമ്പതികളുടെ 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞാണിത്. 15 മണിക്കൂറില്‍ അധികം സമയം എടുക്കുന്ന റൂട്ടില്‍ പത്ത് മുതല്‍ പന്ത്രണ്ട് മണിക്കൂര്‍ കൊണ്ട് കുഞ്ഞിനെ എത്തിക്കാനാണ് ശ്രമം. കുഞ്ഞിന് യാത്രക്കിടയില്‍ ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ പരിചരിക്കാന്‍ ആശുപത്രി സേവനം വേണ്ടത് കൊണ്ടാണ് പകല്‍ യാത്ര.
ആംബുലന്‍സ് കടന്നുപോകുന്ന പാതയില്‍ വഴിയൊരുക്കാനായി ചൈല്‍ഡ് പ്രോട്ടക്റ്റ് ടീം അംഗങ്ങള്‍ റോഡുകളില്‍ ഉണ്ടാവും. ഇവര്‍ക്കാവശ്യമായ സഹായങ്ങള്‍ ചെയ്ത് കൊടുക്കാന്‍ പ്രദേശത്തെ ജനങ്ങള്‍ തയ്യാറാകണമെന്നും ടീം അംഗങ്ങള്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
from mangalam.com http://bit.ly/2GhnE6e
via IFTTT
No comments:
Post a Comment