മുസ്ലീം പള്ളികളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കല്‍ ; സുപ്രീംകോടതി ഹര്‍ജി പരിഗണിച്ചു ; കേന്ദ്ര സര്‍ക്കാരിനും നിയമബോര്‍ഡിനും നോട്ടീസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, April 16, 2019

മുസ്ലീം പള്ളികളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കല്‍ ; സുപ്രീംകോടതി ഹര്‍ജി പരിഗണിച്ചു ; കേന്ദ്ര സര്‍ക്കാരിനും നിയമബോര്‍ഡിനും നോട്ടീസ്

ന്യൂഡല്‍ഹി: മുസ്ലീം പള്ളികളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന റിട്ട് ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിനും വഖഫ് ബോര്‍ഡിനും മുസ്ലീം വ്യക്തി നിയമ ബോര്‍ഡിനും സുപ്രീംകോടതിയുടെ നോട്ടീസ്. ഹര്‍ജി ഫയലില്‍ സ്വീകരിച്ച സുപ്രീം കോടതി കേസ് കേള്‍ക്കുന്നത് ശബരിമല വിധി നില്‍ക്കുന്നതു കൊണ്ട് മാത്രമാണെന്നും വ്യക്തമാക്കി. ജസ്റ്റിസ് എസ് എ ബോബ്‌ഡെ, ജസ്റ്റീസ് അബ്ദുള്‍ നസീര്‍ എന്നിവരാണ് ഹര്‍ജി പരിഗണിച്ചത്.

പൂനയില്‍ വ്യവസായികളായ യാസ്മീന്‍ സുബീര്‍ അഹമ്മദ് പീര്‍സാദേ, സുബീര്‍ അഹമ്മദ് നാസിര്‍ അഹമ്മദ് പീര്‍സാദേ എന്നിവരാണ് ഹര്‍ജി നല്‍കിയത്. പൂനാ ബോപ്പോഡിയിലെ മുഹമ്മദിയ ജുമാ മസ്ജിദില്‍ പ്രാര്‍ത്ഥനയ്ക്ക് കയറാന്‍ അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് നല്‍കിയ കത്ത് പള്ളി തള്ളിയതിനെ തുടര്‍ന്നാണ് ഹര്‍ജിക്കാര്‍ കോടതിയില്‍ എത്തിയത്. ഒരു രാഷ്ട്രം എല്ലാ പൗരന്മാരേയും തുല്യരായി കാണേണ്ടതുണ്ട്.

തുല്യതയ്ക്കുള്ള അവകാശം രാഷ്ര്ടത്തിന് നിഷേധിക്കാനാവില്ല. എന്നാല്‍ മോസ്‌കോ, ക്ഷേത്രമോ, ക്രിസ്ത്യന്‍ പള്ളിയോ ഒരു രാഷ്ട്രമാണോ എന്ന് ചോദിച്ച കോടതി ഒരാള്‍ അയാളുടെ വീട്ടില്‍ നിങ്ങളെ പ്രവേശിപ്പിക്കാതിരുന്നാല്‍ പോലീസ് ഇടപെടല്‍ സാധ്യമാണോ എന്നും ചോദിച്ചു.

സ്ത്രീകളെ പള്ളികളില്‍ പ്രവേശിപ്പിക്കാതിരിക്കുന്നത് നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് നേരത്തേ ദമ്പതികള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഭരണഘടനയുടെ 14, 15, 21, 25, 29 വകുപ്പുകളുടെ ലംഘനമാണ് ഇതെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. കേന്ദ്ര സര്‍ക്കാരാണ് ഹര്‍ജിയിലെ ഒന്നാം എതിര്‍ കക്ഷി. കേന്ദ്ര വഖഫ് കൗണ്‍സില്‍, മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് ഉള്‍പ്പടെ ആറ് കക്ഷികള്‍ ഹര്‍ജിയെ എതിര്‍ത്ത് രംഗത്തുണ്ട്.

സ്ത്രീകള്‍ പള്ളികളില്‍ പ്രവേശിച്ച് ആരാധന നടത്തരുതെന്ന് പ്രവാചകന്‍ മുഹമ്മദ് നബിയോ വിശുദ്ധ ഖുറാനോ ഒരിടത്തും പറയുന്നില്ല. ഖുറാന്‍ സ്ത്രീപുരുഷ വിവേചനത്തെ സാധൂകരിക്കുന്നില്ലെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നിലവില്‍ ചില ജമാ അത്തെ ഇസ്ലാമി പള്ളികളിലും മുജാഹിദ് ആരാധനാലയങ്ങളിലും മാത്രമാണ് സ്ത്രീകള്‍ക്ക് പ്രവേശനവും ആരാധനാ സ്വാതന്ത്ര്യവും അനുവദിക്കുന്നുണ്ട്. എന്നാല്‍ പ്രബലമായ സുന്നി വിഭാഗത്തിന്റെ നിയന്ത്രണത്തിലുള്ള പള്ളികളില്‍ സ്ത്രീകള്‍ക്ക് വിലക്കുണ്ട്.



from mangalam.com http://bit.ly/2UHjYF5
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages