വയനാട്ടില്‍ നാല് ഗാന്ധിമാര്‍; സരിത എസ്. നായരുടെ സ്ഥാനാര്‍ഥിത്വത്തില്‍ തീരുമാനം ഇന്ന് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, April 6, 2019

വയനാട്ടില്‍ നാല് ഗാന്ധിമാര്‍; സരിത എസ്. നായരുടെ സ്ഥാനാര്‍ഥിത്വത്തില്‍ തീരുമാനം ഇന്ന്

കോഴിക്കോട്: ലോക്സഭാ തിരഞ്ഞെടുപ്പിൽ വയനാട് ലോക്സഭാ മണ്ഡലത്തിൽനിന്നും മത്സരിക്കുന്ന സ്ഥാനാർഥികളുടെ നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായി. മണ്ഡലത്തിൽ ലഭിച്ച 23 നാമനിർദേശപത്രികകളിൽ ഇതിൽ 22 പത്രികകളും സാധുവാണെന്ന് കണ്ടെത്തി. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ അപരനായി മറ്റ് രണ്ടുപേർകൂടി മത്സരിക്കുന്നത് ശ്രദ്ധേയമാണ്. കെ.ഇ. രാഹുൽ ഗാന്ധി എന്ന സ്വതന്ത്ര സ്ഥാനാർഥിയും അഖില ഇന്ത്യ മക്കൾ കഴകത്തിന്റെ കെ. രാഘുൽ ഗാന്ധിയുമാണ് ഇവർ. ഇവർക്ക് പുറമേ കെ.എം. ശിവപ്രസാദ് ഗാന്ധി എന്ന പേരിൽ സ്വതന്ത്ര സ്ഥാനാർഥിയും വയനാട്ടിൽ മത്സരിക്കുന്ന ഗാന്ധിമാരിലുണ്ട്. സരിത എസ്. നായരുടെ പത്രികയിൽ തീരുമാനം ഇന്ന് വയനാട്ടിലെ സ്വതന്ത്ര സ്ഥാനാർഥി സരിത എസ്. നായരുടെ സ്ഥാനാർഥിത്വവും ഏറെ ചർച്ചയായിരുന്നു. സരിതരണ്ടുവർഷം ജയിൽ ശിക്ഷ അനുഭവിച്ചത് അയോഗ്യതയ്ക്ക് കാരണമാണെന്ന് കഴിഞ്ഞദിവസം സൂക്ഷ്മ പരിശോധനയിൽ വരണാധികാരി കണ്ടെത്തിയിരുന്നു. എന്നാൽ ഇതിന്മേൽ അപ്പീൽ പോയിരിക്കുകയാണെന്ന് സ്ഥാനാർഥിയെ പ്രതിനിധാനംചെയ്തെത്തിയ അഭിഭാഷകൻ മറുപടി നൽകി. ഇത് തെളിയിക്കാനാവശ്യമായ രേഖ വരണാധികാരി ആവശ്യപ്പെട്ടെങ്കിലും ഉണ്ടായിരുന്നില്ല. രേഖ ഹാജരാക്കാൻ സമയം അനുവദിച്ചു. കേസുകൾ സംബന്ധിച്ച് കൂടുതൽ വ്യക്തത വരുത്തേണ്ടതിനാലും വിശദപരിശോധനയ്ക്കുമായി പത്രിക സംബന്ധിച്ച് ശനിയാഴ്ച തീരുമാനമെടുക്കും. സൂക്ഷ്മപരിശോധനയ്ക്കുശേഷമുള്ള സ്ഥാനാർഥികൾ 1. മുജീബ് റഹ്മാൻ - സ്വതന്ത്രൻ 2. കോട്ടയിൽ മണി - എസ്.ഡി.പി.ഐ. 3. പി.പി. സുനീർ - സി.പി.ഐ. 4. ഷിജോ എം. വർഗീസ് - സ്വതന്ത്രൻ 5. ഡോ. കെ. പദ്മരാജൻ - സ്വതന്ത്രൻ 6. അബ്ദുൾ ജലീൽ - എസ്.ഡി.പി.ഐ. 7. കെ. ഉഷ സി.പി.ഐ.എം.എൽ. - റെഡ് സ്റ്റാർ 8. കല്ലാഴി കൃഷ്ണദാസ് - സി.പി.ഐ. 9. വെള്ളാപ്പള്ളി തുഷാർ - ബി.ഡി.ജെ.എസ്. 10. കരിമാക്കിൽ സെബാസ്റ്റ്യൻ - സ്വതന്ത്രൻ 11. കെ. ബിജു - സ്വതന്ത്രൻ 12. കെ.പി. പ്രവീൺ - സ്വതന്ത്രൻ 13. മാളിയകപറമ്പിൽ മൊഹമ്മദ് - ബി.എസ്.പി. 14. പി.പി. ജോൺ - സെക്കുലർ ഡെമോക്രാറ്റിക് കോൺഗ്രസ് 15. രാഹുൽ ഗാന്ധി - ഇന്ത്യൻ നാഷണൽ കോൺഗ്രസ് 16. കെ.എം. ശിവപ്രസാദ് ഗാന്ധി - സ്വതന്ത്രൻ 17. തൃശ്ശൂർ നസീർ - സ്വതന്ത്രൻ 18. കെ.വി. ഗോപിനാഥ് - സ്വതന്ത്രൻ 19. വയലിൽ സിബി സ്വതന്ത്രൻ 20. അഡ്വ. പി.ആർ. ശ്രീജിത്ത് - സ്വതന്ത്രൻ 21. കെ.ഇ. രാഹുൽ ഗാന്ധി - സ്വതന്ത്രൻ 22. കെ. രാഘുൽ ഗാന്ധി - അഖില ഇന്ത്യ മക്കൾ കഴകം Content Highlights: three candidates having the name of rahul gandhi contesting from wayanad loksabha constituency, Lok Sabha Elections 2019, The Great Indian War 2019


from mathrubhumi.latestnews.rssfeed http://bit.ly/2G53ltW
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages