വീട്ടിൽ മാതൃകാദമ്പതിമാർ; പുറത്ത് ചേരിതിരിഞ്ഞ് പോര് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, April 6, 2019

വീട്ടിൽ മാതൃകാദമ്പതിമാർ; പുറത്ത് ചേരിതിരിഞ്ഞ് പോര്

ഹൈദരാബാദ്: വീടിന്റെ പടിക്കെട്ടിനകത്ത് അവർ മാതൃകാദമ്പതിമാർ. പുറത്തുകടന്നാൽ എതിർപാർട്ടികളുടെ സ്ഥാനാർഥികളായി പോരാട്ടം. ആന്ധ്ര മുൻമുഖ്യമന്ത്രിയും ടി.ഡി.പി. സ്ഥാപകനും വിഖ്യാതനടനുമായിരുന്ന എൻ.ടി. രാമറാവുവിന്റെ മകൾ പുരന്ദേശ്വരിയും ഭർത്താവ് ഡോ. വെങ്കിടേശ്വര റാവുവുമാണ് വിചിത്രവേഷമണിയുന്നത്. അത് രാഷ്ട്രീയനിരീക്ഷകർക്കും അണികൾക്കും വേറിട്ട കാഴ്ചയുമാകുന്നു. ഇപ്പോൾ ബി.ജെ.പി.യിലായ പുരന്ദേശ്വരി വിശാഖപട്ടണം ലോക്സഭാമണ്ഡലം സ്ഥാനാർഥിയാണ്. മുൻകേന്ദ്രമന്ത്രിയായ അവർക്ക് ദക്ഷിണേന്ത്യയിലെ സുഷമാസ്വരാജ് എന്ന് വിളിപ്പേരുമുണ്ട്. ഭർത്താവ് ദഗ്ഗുബാട്ടി വെങ്കിടേശ്വര റാവു. ഒരു ഡോക്ടറായ ഇദ്ദേഹം ചന്ദ്രബാബു നായിഡുവിനൊപ്പം എൻ.ടി.ആർ. മന്ത്രിസഭയിൽ ആരോഗ്യമന്ത്രിയായിരുന്നു. നായിഡു പാർട്ടി പിടിച്ചെടുത്തപ്പോൾ തഴയപ്പെട്ടു. പിന്നീട് കോൺഗ്രസിൽ ചേർന്നു. തുടർന്ന് കുറെനാൾ രാഷ്ട്രീയ വനവാസത്തിലും. ഇപ്പോൾ വൈ.എസ്.ആർ.കോൺഗ്രസിൽ. ഇക്കുറി ജന്മദേശമായ പരച്ചൂരിൽനിന്ന് നിയമസഭയിലേക്ക് മത്സരിക്കുന്നു. ആന്ധ്രയിലെ രാഷ്ട്രീയച്ചൂടിൽ ഇരുവർക്കും ഒരു പൊതു ശത്രുകൂടി ഉണ്ടെന്നതും കൗതുകക്കാഴ്ചയാണ്; മറ്റാരുമല്ല മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. പുരന്ദേശ്വരിയുടെ സഹോദരി ഭുവനേശ്വരിയുടെ ഭർത്താവാണ് നായിഡു. വീട്ടിൽ ഇരു പാർട്ടികളുടെയും പ്രചാരണ വാഹനങ്ങളും പ്രവർത്തകരും അനുയായികളും പുലർച്ചെ തന്നെ എത്തും. ഒന്നിച്ചുള്ള പ്രഭാതഭക്ഷണം കഴിഞ്ഞ് ഇരുകൂട്ടരും തങ്ങളുടെ നേതാക്കളുടെ പ്രചാരണത്തിനായി രണ്ട് വഴിക്കു പിരിയുന്നു. പുരന്ദേശ്വരി മത്സരിക്കുന്ന വിശാഖപട്ടണം സീറ്റിൽ മുഖ്യ എതിരാളികൾ വൈ.എസ്.ആർ. കോൺഗ്രസിലെ എം.വി.വി. സത്യനാരായണയും ടി.ഡി.പി.യിലെ ശ്രീ ഭരതുമാണ്. ശ്രീ ഭരതിന്റെ വല്യമ്മയാണ് പുരന്ദേശ്വരി. 2009-ൽ വിശാഖപട്ടണത്തുനിന്ന് കോൺഗ്രസ് സ്ഥാനാർഥിയായാണ് പുരന്ദേശ്വരി ആദ്യമായി ലോക്സഭയിലെത്തുന്നത്. 2004-ൽ ഇവർ ബാപട്ലയിൽനിന്ന് ജയിച്ചുകയറി. കേന്ദ്രമന്ത്രിസഭയിൽ സഹമന്ത്രിയായിരുന്നു. 2014-ൽ പടലപ്പിണക്കത്തെത്തുടർന്ന് ഇവർ കോൺഗ്രസ് വിട്ടു ബി.ജെ.പി.യിൽ ചേർന്നു. എന്നാൽ, ഇവർക്ക് വിശാഖപട്ടണം സിറ്റിങ് സീറ്റ് നൽകാതെ കഡപ്പയിലെ രാജംപെട്ട സീറ്റ് നൽകി. അവിടെ വൈ.എസ്.ആർ. കോൺഗ്രസ് അധ്യക്ഷൻ ജഗൻ മോഹൻ റെഡ്ഡിയുടെ ബന്ധു പി.വി. മിഥുൻ റെഡ്ഡിയോടു തോറ്റു. ഭർത്താവ് ഡോ. വെങ്കിടേശ്വര റാവു 1984 മുതൽ 2009 വരെ ടി.ഡി.പി.യിൽനിന്നും കോൺഗ്രസിൽനിന്നുമായി അഞ്ച് പ്രാവശ്യം പ്രകാശം ജില്ലയിലെ പർചുരിൽ നിന്ന് നിയമസഭയിലെത്തിയിട്ടുണ്ട്. മന്ത്രിയുമായി. 1991-'96-ൽ ലോക് സഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. ഏതാനും ആഴ്ചകൾക്കുമുമ്പാണ് പുത്രൻ ഹിതേഷിനോടൊപ്പം അദ്ദേഹം വൈ.എസ്.ആർ. കോൺഗ്രസിൽ ചേർന്നത്. ഹിതേഷിന് പർച്ചുർ നിയമസഭാടിക്കറ്റാണ് ഇദ്ദേഹം അവശ്യപ്പെട്ടത്. ഇരുവരെയും ജഗൻ പാർട്ടിയിൽ എടുത്തെങ്കിലും നറുക്കു വീണത് അച്ഛനുതന്നെ. contenthighlights:Daggubati Venkateswara Rao,Dagubatti Purandeswari


from mathrubhumi.latestnews.rssfeed http://bit.ly/2IgC9tE
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages