കല്പറ്റ: സിവിൽ സർവീസ് പരീക്ഷയിൽ 410-ാം റാങ്ക് നേടി വയനാട്ടിലെ പൊഴുതന സ്വദേശി ശ്രീധന്യാ സുരേഷ് ചരിത്രമെഴുതി. ഗോത്രവർഗമായ കുറിച്യസമുദായത്തിൽനിന്നുള്ള ശ്രീധന്യയുടെ നേട്ടം വയനാടിനാകെ അഭിമാനനിമിഷമായി. പൊഴുതന ഇടിയംവയൽ അമ്പലക്കൊല്ലി കോളനിയിലെ സുരേഷിന്റെയും കമലയുടെയും മകളാണ്. മുൻകാലങ്ങളിലെ നിയമനങ്ങളുടെ രീതിവെച്ച് ഇപ്പോൾ കിട്ടിയ റാങ്കിൽ ശ്രീധന്യയ്ക്ക് ഐ.എ.എസ്. ലഭിക്കുമെന്നാണ് കരുതുന്നത്. ഐ.എ.എസ് തിരഞ്ഞെടുക്കാനാണ് ശ്രീധന്യയുടെ തീരുമാനമെന്ന് അച്ഛൻ പറഞ്ഞു. അങ്ങനെയാണെങ്കിൽ സിവിൽ സർവീസ് പരീക്ഷയിലൂടെ ഐ.എ.എസ്. ലഭിക്കുന്ന ആദ്യ വയനാട് സ്വദേശിയാവും ശ്രീധന്യ. ആദ്യത്തെ ഐ.എ.എസുകാരി ഗോത്രവിഭാഗത്തിൽനിന്നായത് ഗോത്രമേഖലയായ വയനാടിന് ഇരട്ടിമധുരമായി. സ്കൂളുകളിൽനിന്ന് ആദിവാസിവിഭാഗങ്ങളുടെ കൊഴിഞ്ഞുപോക്കും മറ്റു പ്രശ്നങ്ങളും ഇനിയും പരിഹരിക്കാനാവാതെ കിടക്കുന്പോഴാണ് ഈ നേട്ടം. ബിരുദാനന്തര ബിരുദത്തിന് ശേഷം വിവിധയിടങ്ങളിൽ ജോലിചെയ്താണ് ശ്രീധന്യ പഠിക്കാൻ സമയം കണ്ടെത്തിയത്. ആദ്യ ശ്രമത്തിൽ വിജയിക്കാൻ കഴിഞ്ഞില്ലെങ്കിലും ലക്ഷ്യംകൈവിടാതെ കഠിനാധ്വാനം തുടർന്നു. അടുക്കും ചിട്ടയുമുള്ള പഠനത്തിലൂടെ സിവിൽ സർവീസ് പരീക്ഷ വിജയിച്ചതിന്റെ സന്തോഷത്തിലാണിപ്പോൾ ശ്രീധന്യ. ശ്രീധന്യയുടെ ചേച്ചി സുഷിതാ സുരേഷ് പാലക്കാട് ഒറ്റപ്പാലത്ത് കോടതിയിലെ ലാസ്റ്റ് ഗ്രേഡ് സെർവന്റാണ്. സഹോദരൻ ശ്രീരാഗ് സുരേഷ് മീനങ്ങാടി പോളിടെക്നിക്കിൽ രണ്ടാംവർഷ വിദ്യാർഥിയും. content highlights: Sreedhanya Suresh turns first tribal woman from Kerala clear civil services exam
from mathrubhumi.latestnews.rssfeed http://bit.ly/2IfRB9u
via
IFTTT
No comments:
Post a Comment