പാലക്കാട്:ശബരിമലവിഷയത്തിൽ ബി.ജെ.പി. അപഹാസ്യരാവുകയാണെന്ന് എ.െഎ.സി.സി. ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി. ശബരിമല ചർച്ചയാക്കിയതുകൊണ്ട് ബി.ജെ.പി.ക്ക് ഒരു നേട്ടവുമുണ്ടാവില്ല. സംഘപരിവാർ അക്രമം കാണിച്ചത് വിശ്വാസികൾ ചോദ്യംചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട്ട് യു.ഡി.എഫ്. ഒന്നാമതെത്താനായിത്തന്നെയാണ് മത്സരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫിന് തിരഞ്ഞെടുപ്പിൽ വിജയിക്കാനുള്ള എല്ലാ രാഷ്ട്രീയ സാഹചര്യവും ഇപ്പോഴുണ്ട്. അത് നന്നായി വിനിയോഗിക്കണം. വാഗ്ദാനലംഘനം നടത്തുന്ന കേന്ദ്രസർക്കാരും യു.ഡി.എഫ്. സർക്കാർ കൊണ്ടുവന്ന കാര്യങ്ങളെല്ലാം ഇല്ലാതാക്കുന്ന സംസ്ഥാനസർക്കാരുമാണ് ഇപ്പോഴുള്ളത്. പെൻഷൻ വാങ്ങിയിട്ട് ഇടതുമുന്നണിക്ക് വോട്ടുചെയ്തില്ലെങ്കിൽ ദൈവം ചോദിക്കുമെന്ന് ദേവസ്വം മന്ത്രി പറഞ്ഞിട്ടുണ്ട്. ആരോടാണ് ദൈവം ചോദിക്കുകയെന്നത് കണ്ടറിയണം. മൂന്നുവർഷമായി കാർഷിക കടങ്ങൾ എഴുതിത്തള്ളാതെയും മൊറട്ടോറിയം നൽകാതെയും കർഷകരെ വഞ്ചിച്ച ഇടത് സർക്കാരാണ് കർഷകാനുകൂല നടപടികളെടുക്കുന്ന രാഹുൽഗാന്ധിക്കെതിരേ വയനാട്ടിൽ മാർച്ച് നടത്തുന്നതെന്നും ഉമ്മൻ ചാണ്ടി കളിയാക്കി. Content Highlights:sabarimala-bjp-oommenchandy
from mathrubhumi.latestnews.rssfeed http://bit.ly/2Kyfpbm
via
IFTTT
No comments:
Post a Comment