യാത്രക്കാരെ മര്‍ദ്ദിച്ച കേസ്: കല്ലട ബസിലെ രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍; പെര്‍മിറ്റ് റദ്ദാക്കും; രേഖകള്‍ പരിശോധിക്കുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, April 22, 2019

യാത്രക്കാരെ മര്‍ദ്ദിച്ച കേസ്: കല്ലട ബസിലെ രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍; പെര്‍മിറ്റ് റദ്ദാക്കും; രേഖകള്‍ പരിശോധിക്കുന്നു

കൊച്ചി: യാത്രക്കാരെ മര്‍ദ്ദിച്ച കേസില്‍ 'സുരേഷ് കല്ലട' അന്തര്‍സംസ്ഥാന സ്വകാര്യ സര്‍വീസ് ബസിലെ രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍. ജയേഷ്, ജിതിന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ രാവിലെ കൊച്ചി മരട് പോലീസ് സ്‌റ്റേഷനില്‍ ഹാജരായിരുന്നു. മറ്റൊരു ജീവനക്കാരന്‍ ഗിരിലാലിനോട് ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

ആക്രമണം നടന്ന കല്ലട ബസ് മരട് പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചു. പോലീസും ഗതാഗത വകുപ്പ് ജീവനക്കാരും ബസ് പരിശോധിച്ചു. ബസിന്റെ പെര്‍മിറ്റ് റദ്ദാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. യാത്രക്കാരെ ആക്രമിച്ചത് പെര്‍മിറ്റ് ചട്ടങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. കല്ലടയുടെ എല്ലാ ബസുകളുടെയും രേഖകള്‍ പരിശോധിക്കും. ബസുകളില്‍ ഏറെയും കര്‍ണാടകയില്‍ ആണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കര്‍ണാടകയിലെ ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറിയുമായി ബന്ധപ്പെട്ട് രേഖകള്‍ വിശദാംശങ്ങള്‍ ശേഖരിക്കുമെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍ പ്രതികരിച്ചു.

അതേസമയം, കല്ലട ബസ് സര്‍വീസ് ഉടമയെ പോലീസ് ചോദ്യം ചെയ്യലിനായി വിളിച്ചിട്ടുണ്ട്. കല്ലടയുടെ വൈറ്റിലയിലെ ഓഫീസ് മാനേജരെ ചോദ്യം ചെയ്യലിനു ശേഷം വിട്ടയച്ചു. വൈറ്റില ഓഫീസില്‍ പോലീസ് പരശോധന നടത്തുകയാണ്.

പരാതിക്കാരനായ അജയഘോഷ് കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാളില്‍ നിന്ന് പോലീസ് മൊഴിയെടുക്കുകയാണ്. പുലര്‍ച്ചെ ഒരു മണിയോടെയാണ് ജീവനക്കാര്‍ തന്നെ ആക്രമിച്ചതെന്ന് അജയഘോഷ് മാധ്യമങ്ങളോട് പ്രതികരിച്ചു. ബസ് നിര്‍ത്തിയിട്ടതിനെ കുറിച്ച് ഓഫീസില്‍ വിളിച്ച് ചോദിച്ചപ്പോള്‍ ജീവനക്കാര്‍ അസഭ്യം പറഞ്ഞുവെന്നും ജീവനക്കാര്‍ തന്റെ കഴുത്തിനു പിടിച്ച് ഞെരിച്ചുവെന്നും പരാതിക്കാരന്‍ പറയുന്നു. കരിങ്കല്ലുകൊണ്ട് തന്റെ പുറത്ത് ഇടിച്ചുവെന്നും ഇയാള്‍ പറഞ്ഞു.

അതിനിടെ, കല്ലട ബസ് സര്‍വീസിലെ ജീവനക്കാര്‍ക്കെതിരെ വ്യാപകമായി പരാതി ഉയര്‍ന്നുവരികയാണ്. മുന്‍പ് പല തവണ യാത്രക്കാരോട് മോശമായി പെരുമാറിയതായി കാണിച്ച് നിരവധി പേര്‍ രംഗത്തുവന്നു. കല്ലടയുടെ വൈക്കത്തേയും വൈറ്റിലയിലെയും ഓഫീസുകളിലേക്ക് രാഷ്ട്രീയ കക്ഷികളുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ചും നടന്നു.



from mangalam.com http://bit.ly/2vegsCZ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages