തൊടുപുഴയിൽ ഏഴുവയസുകാരനെ മർദിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി അരുൺ ആനന്ദിന്റെ ക്രൂരത വ്യക്തമാക്കുന്ന നിരവധി റിപ്പോർട്ടുകളാണ് മാധ്യമങ്ങൾ വഴി പുറത്തു വരുന്നത്. അരുൺ ഒന്നിലധികം തവണ വിവാഹം കഴിച്ചുരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. ഇയാളുടെ ആദ്യ വിവാഹ പാർട്ടിക്കിടെ ഒരാൾ കൊല്ലപ്പെട്ടു. ബിയർ കുപ്പികൊണ്ട് ഇയാളെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഈ സംഭവത്തിൽ ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ മകനും പങ്കുള്ളതിനാൽ കേസ് ഒതുക്കി തീർക്കുതയായിരുന്നുവെന്നാണ് സൂചന. മികച്ച കുടുംബ പശ്ചാത്തലം സാമ്പത്തികമായി നല്ല ഭദ്രതയുള്ള കുടുംബത്തിലെ അംഗമാണ് അരുൺ. അച്ഛനും അമ്മയും ഉദ്യോഗസ്ഥരായിരുന്നു. സർവീസിലിരിക്കെ അപകടത്തിൽ അച്ഛൻ മരിച്ചതിനെ തുടർന്ന് അരുണിന് ഫെഡറൽ ബാങ്കിൽ ജോലി ലഭിച്ചിരുന്നു. എന്നാൽ ഈ ജോലി ഉപേക്ഷിച്ച് അരുൺ ബിസിനസിലേക്ക് തിരിഞ്ഞു. ഒന്നിലധികം വിവാഹങ്ങൾ സൗഹൃദങ്ങൾ അരുൺ ഒന്നിലധികം തവണ തവണ വിവാഹം കഴിച്ചതായി ഇയാളെക്കുറിച്ചുള്ള അന്വേഷണത്തിനിടെ പോലീസ് കണ്ടെത്തിയിരുന്നു. വിവാഹത്തിനു പുറമെ ഇയാൾക്ക് നിരവധി സ്ത്രീകളുമായും ബന്ധമുണ്ട്. ഇതിലൊരാളാണ് കൊല്ലപ്പെട്ട കുട്ടികളുടെ അമ്മ. സ്കൂൾ തലം മുതലെ ഇയാൾക്ക് ഒന്നിലധികം പ്രണയബന്ധങ്ങളുണ്ടായിരുന്നു ആ മരണങ്ങൾ കൊലപാതകങ്ങളാണോ തിരുവനന്തപുരത്ത് വിവാഹ സത്കാരത്തിനിടെയുണ്ടായ മരണത്തിനു പുറമെ. കൊല്ലപ്പെട്ട കുട്ടിയുടെ അച്ഛന്റെ മരണം അന്വേഷിക്കണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു കഴിഞ്ഞു. ബാംഗ്ലൂരുവിൽ അരുണിന്റെ അടുത്ത സുഹൃത്തായിരുന്ന പെൺകുട്ടിയുടെ മരണത്തെക്കുറിച്ചും പോലീസിന് സംശയങ്ങളുണ്ട്. പെൺകുട്ടി ആത്മഹത്യ ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ .ഇതേ പറ്റി വിശദമായി അന്വേഷിക്കാൻ കേരളാ പോലീസ് കർണാടക പോലീസുമായി ബന്ധപ്പെടും. വഴിതെറ്റിച്ചത് മദ്യപാനമോ സ്കൂൾ കാലഘട്ടം മുതലെ മദ്യപാനത്തിന് അടിമയാണ് അരുൺ. ലഹരിയുടെ അമിതമായ ഉപയോഗമാണ് അരുണിന്റെ ജീവിതം മാറ്റിമറിച്ചത്. ലഹരി തലയ്ക്ക് പിടിച്ചാൽ ക്രൂരനായാണ് അരുൺ പെരുമാറുക. ഇത്തരത്തിൽ കൊല്ലപ്പെട്ട കുട്ടികളെയും അവരുടെ അമ്മയെയും ക്രൂരമായി മർദിച്ചിരുന്നതായി മൊഴിയുണ്ട്. Content Highlight: life style of thodupuzha murder case accused Arun Anand
from mathrubhumi.latestnews.rssfeed http://bit.ly/2Ih2ZSo
via
IFTTT
No comments:
Post a Comment