ന്യൂഡൽഹി: ബിജെപിയിൽ വൺ മാൻ ഷോയും ടു മെൻ ആർമിയുമാണുള്ളതെന്ന് ശത്രുഘ്നൻ സിൻഹ. ബിജെപി വിട്ട്കോൺഗ്രസ് അംഗത്വം സ്വീകരിക്കവേയാണ് ശത്രുഘ്നൻ സിൻഹയുടെ പരാമർശം. ബിജെപിയുടെ സ്ഥാപക ദിനത്തിലാണ് ശത്രുഘ്നൻ സിൻഹ കോൺഗ്രസിൽ ചേരുന്നത് എന്നതാണ് ശ്രദ്ധേയം. ബിജെപിയിലും കേന്ദ്രസർക്കാരിലുമായി വൺമാൻ ഷോയും ടു മെൻ ആർമിയുമാണ് ഉള്ളത്. എല്ലാം തീരുമാനിക്കുന്നത് പ്രധാനമന്ത്രിയുടെ ഓഫീസാണ്. മന്ത്രിമാർക്ക് സ്വതന്ത്രമായി പ്രവർത്തിക്കാൻ സാധിക്കുന്നില്ലെന്നും ശത്രുഘ്നൻ സിൻഹ ആരോപിച്ചു. ജനാധിപത്യം എങ്ങനെ ഏകാധിപത്യത്തിലേക്ക് നീങ്ങിയെന്നാണ് നമ്മൾ കണ്ടത്. അദ്വാനിയെ മാർഗദർശക് മണ്ഡലിലേക്ക് മാറ്റി. ഇന്നേവരെ അവർ ഒരു യോഗം പോലും ചേർന്നിട്ടില്ല. ജസ്വന്ത് സിങ്ങിനോടും യശ്വന്ത് സിൻഹയോടും ഇവർ ഇതുതന്നെയാണ് ചെയ്തത്. നോട്ടസാധുവാക്കൽ വലിയൊരു അഴിമതിയാകാൻ സാധ്യതയുണ്ടെന്നും ശത്രുഘ്നൻ സിൻഹ ആരോപിച്ചു. നോട്ടസാധുവാക്കൽ ആലോചനയില്ലാത്ത തീരുമാനമായിരുന്നു. കുറേയേറെ ആളുകൾ മരിച്ചു. മോദിയുടെ അമ്മയ്ക്കുപോലും നോട്ടുമാറാൻ ക്യൂ നിൽക്കേണ്ടിവന്നുവെന്നും ശത്രുഘ്നൻ സിൻഹ പറഞ്ഞു. 72കാരനായ ശത്രുഘ്നൻ സിൻഹ മോദി- അമിത്ഷാ ദ്വയത്തെപരസ്യമായി വിമർശിക്കുന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്. പ്രതിപക്ഷ സഖ്യത്തിന്റെ യോഗത്തിൽ പോലും പങ്കടുത്ത് ബിജെപിയെ വിമർശിക്കുന്നതിൽ മുന്നിൽ നിന്നു. ബിഹാറിലെ പട്നാ സാഹിബ് മണ്ഡലത്തിൽ നിന്ന് ബിജെപി ടിക്കറ്റിൽ ജയിച്ച ആളാണ് ശത്രുഘ്നൻ സിൻഹ. അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് ഇത്തവണ സീറ്റ് നൽകാൻ ബിജെപി തയ്യാറായിരുന്നില്ല. പകരം കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദിനാണ് പട്നാ സാഹിബ് മണ്ഡലം ബിജെപി നൽകിയത്. ഇതിന് പിന്നാലെയാണ് ശത്രുഘ്നൻ സിൻഹ ബിജെപി വിടുന്നതും കോൺഗ്രസ് അംഗമാകുന്നതും. പ്രതിപക്ഷ സഖ്യത്തിന്റെ സ്ഥാനാർഥിയായി പട്നാ സാഹിബിൽ നിന്ന് മത്സരിച്ചേക്കുമെന്നാണ് വിവരങ്ങൾ. Content Highlights:BJP 1-Man Show, 2-Man Army: Shatrughan Sinha
from mathrubhumi.latestnews.rssfeed http://bit.ly/2Kf8ow7
via
IFTTT
No comments:
Post a Comment