ന്യൂഡല്‍ഹി: പത്തു വര്‍ഷത്തോളം കോണ്‍ഗ്രസിന്റെ ഗ്‌ളാമര്‍ മുഖങ്ങളില്‍ ഒന്നായിരുന്ന പ്രിയങ്കാചതുര്‍വേദിയുടെ ശിവസേനയിലേക്കുള്ള അപ്രതീക്ഷിത ചാട്ടം കോണ്‍ഗ്രസിന് ഉണ്ടാക്കിയ നഷ്ടം ചെറുതല്ല. എന്നാല്‍ കോണ്‍ഗ്രസിന്റെ മാധ്യമവിഭാഗത്തിന്റെ കണ്‍വീനറും എഐസിസിയുടെ വക്താവുമായ പ്രിയങ്കയുടെ കാലുമാറ്റത്തിന് പിന്നില്‍ ബോളിവുഡ് താരവും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ ഊര്‍മ്മിളാ മണ്ഡോദ്ക്കറിന്റെ രംഗപ്രവേശവും മുംബൈ നോര്‍ത്ത് സീറ്റുമെന്നും റിപ്പോര്‍ട്ട്.
മുംബൈ നോര്‍ത്ത് പ്രദേശവാസി കൂടിയായ പ്രിയങ്കയ്ക്ക് ഇീ സീറ്റില്‍ നേരത്തേ തന്നെ നോട്ടമുണ്ടായിരുന്നു. എന്നാല്‍ പ്രിയങ്കയെ മറികടന്നായിരുന്നു കോണ്‍ഗ്രസ് ഊര്‍മ്മിളയെ ഇവിടെ സ്ഥാനാര്‍ത്ഥി ആക്കിയത്. ദിവസങ്ങള്‍ക്ക് മുമ്പാണ് കോണ്‍ഗ്രസ് മുംബൈ നോര്‍ത്ത് സീറ്റിലെ സ്ഥാനാര്‍ത്ഥിയായി ഊര്‍മ്മിളയെ പ്രഖ്യാപിച്ചത്. അവര്‍ കോണ്‍ഗ്രസില്‍ എത്തിയതാകട്ടെ സ്ഥാനാര്‍ത്ഥി ആകുന്നതിന് മാസങ്ങള്‍ക്ക് മുമ്പും. പത്തു വര്‍ഷത്തോളം പ്രവര്‍ത്തി പരിചയമുള്ള തന്നെ പരിഗണിക്കാത്തത് പ്രിയങ്കയ്ക്ക് അതൃപ്തിക്ക് കാരണമായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഊര്‍മ്മിളയെ സ്ഥാനാര്‍ത്ഥിയാക്കുന്നു എന്ന വിവരം കിട്ടിയപ്പോള്‍ തന്നെ പ്രിയങ്ക ശിവസേനാ നേതൃത്വവുമായി ബന്ധപ്പെട്ടിരുന്നു. ഉടന്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ അവര്‍ക്ക് ഒരു സീറ്റ് ശിവസേന വാഗ്ദാനം ചെയ്യുകയുമുണ്ടായി. ആറു മാസത്തിനുള്ളില്‍ മഹാരാഷ്ട്രാ നിയമസഭാ തെരഞ്ഞെടുപ്പും നടക്കുന്നുണ്ട്. യൂത്ത് കോണ്‍ഗ്രസിലൂടെ രാഷ്ട്രീയത്തില്‍ എത്തിയ പ്രിയങ്കയ്ക്ക് പാര്‍ട്ടിയില്‍ നിന്നും മതിപ്പ് കിട്ടുന്നില്ല എന്ന് ഏതാനും നാളായി പരാതിയുണ്ടായിരുന്നു.
കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തിലായിരുന്നു പ്രിയങ്ക താന്‍ കോണ്‍ഗ്രസില്‍ നിന്നും രാജി വെയ്ക്കുന്നതായി പ്രഖ്യാപിച്ചത്. മഥുരയിലെ വാര്‍ത്താസമ്മേളനത്തിനിടെ തന്നോട് മോശമായി പെരുമാറിയവരെ കോണ്‍ഗ്രസ് തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ചാണ് രാജി എന്നായിരുന്നു ന്യായീകരണം. കോണ്‍ഗ്രസില്‍ ഗുണ്ടകള്‍ക്കും അക്രമികള്‍ക്കുമാണ് സ്ഥാനമെന്നും ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തന്നെ മറികടന്ന് ഊര്‍മ്മിളയ്ക്ക് അവസരം നല്‍കിയതിനാണെന്ന വിവരം പുറത്തു വരുന്നത്. കൂടുതല്‍ കാലം കോണ്‍ഗ്രസില്‍ നില്‍ക്കുന്നത് ആത്മാഭിമാനത്തെ ചോദ്യംചെയ്യലാവുമെന്ന് രാജിക്കത്തില്‍ പ്രിയങ്ക വ്യക്തമായി പറഞ്ഞിട്ടുണ്ട്.
from mangalam.com http://bit.ly/2ZjqFMd
via IFTTT
No comments:
Post a Comment