ന്യൂഡല്‍ഹി: കടുത്ത സാമ്പത്തീക പ്രതിസന്ധിയെ തുടര്‍ന്ന് താത്കാലികമായി സര്‍വീസുകള്‍ നിര്‍ത്തിവച്ച ജെറ്റ് എയര്‍വെയ്‌സിലെ ജീവനക്കാര്‍ക്ക് ജോലി നല്‍കി സ്‌പൈസ്‌ജെറ്റ്. സ്‌പൈസ്‌ജെറ്റ് എം.ഡി. അജയ് സിങ്ങാണ് ഇക്കാര്യം അറിയിച്ചത്.
ജെറ്റ് എയര്‍വെയ്‌സിന്റെ 100 പൈലറ്റുമാരേയും 200 ക്യാബിന്‍ ക്രൂ ജീവനക്കാരെയും 200 ടെക്‌നിക്കല്‍, വിമാനത്താവളം ജീവനക്കാരെയും സ്‌പൈസ് ജെറ്റ് ജോലിക്കെടുത്തിട്ടുണ്ട്. ഇതിന് പുറമെ അടുത്ത ദിവസങ്ങളില്‍ നടക്കുന്ന റിക്രൂട്ടമെന്റില്‍ ജെറ്റ് എയര്‍വെയ്‌സ് ജീവനക്കാരെയാണ് തിരഞ്ഞെടുക്കുന്നത് എന്നും പറഞ്ഞു.
സ്‌പൈസ് ജെറ്റിന് പിന്നാലെ എയര്‍ ഇന്ത്യയും 150 ജീവനക്കാരെ ഏറ്റെടുത്തതായി അറിയിച്ചു. ജെറ്റ് എയര്‍വെയ്‌സിന്റെ അഞ്ചു വിമാനങ്ങള്‍ ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് എയര്‍ ഇന്ത്യയും അറിയിച്ചിരുന്നു.
പുതുതായി 27 വിമാനങ്ങള്‍ കൂടി സര്‍വീസിനെത്തിച്ച് ലാഭം വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണ് സ്‌പൈസ് ജെറ്റ്.
കൂടാതെ ജെറ്റ് എയര്‍വേയ്സില്‍ ടിക്കറ്റെടുത്ത രാജ്യാന്തര യാത്രക്കാര്‍ക്കും എയര്‍ ഇന്ത്യ സഹായം വാഗ്ദാനം ചെയ്തു. ദുബായ്, അബുദാബി, മസ്‌കറ്റ്, ദമാം, ജിദ്ദ, പാരീസ്, ലണ്ടന്‍ സിംഗപ്പൂര്‍, ഹോങ്കോങ് എന്നീ വിമാനത്താവളങ്ങളില്‍ നിന്നും യാത്ര ചെയ്യാന്‍ ടിക്കറ്റെടുത്തിരിക്കുന്ന യാത്രക്കാര്‍ക്ക് സൗജന്യ നിരക്കില്‍ യാത്ര ചെയ്യാന്‍ എയര്‍ ഇന്ത്യ സൗകര്യമൊരുക്കുന്നു. ജെറ്റ് എയര്‍വേയ്സിന്റെ കണ്‍ഫേം ടിക്കറ്റുകള്‍ക്ക് മാത്രമാണ് സൗജന്യ നിരക്ക് ലഭിക്കുക. നേരിട്ടുള്ള വിമാനത്തില്‍ എക്കണോമി ക്ലാസ്സിന് മാത്രമായിരിക്കും ഈ ആനുകൂല്യം. ഈ മാസം 28ന് മുമ്പായി ഈ ആനുകൂല്യം പ്രയോജനപ്പെടുത്താം
from mangalam.com http://bit.ly/2ve0pFa
via IFTTT
No comments:
Post a Comment