കൊച്ചി: ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന ചാലക്കുടി യുഡിഎഫ് സ്ഥാനാര്‍ത്ഥി ബെന്നി ബെഹനാനെ കാണാനെത്തി ഇടത് സ്ഥാനാര്‍ത്ഥി ബെന്നി ബെഹനാന്‍. എതിര്‍ സ്ഥാനാര്‍ത്ഥി എന്നതല്ല, മനുഷ്യനാണ് വലുതെന്ന് ആശുപത്രിയിലെത്തി ബെന്നി ബെഹനാനെ സന്ദര്‍ശിച്ച ഇന്നസെന്റ് പ്രതികരിച്ചു.
പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അദ്ദേഹത്തെ നെഞ്ചുവേദനയെത്തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പുലര്‍ച്ചെതന്നെ അദ്ദേഹത്തെ ആന്‍ജിയോ പ്ലാസ്റ്റി സര്‍ജറിക്ക് വിധേയനാക്കി.എന്നാല്‍, അദ്ദേഹത്തിന്റെ നിലഅപകടകരമല്ലെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചു. ചാലക്കുടിയില്‍ കടുത്ത പോരാട്ടം നടക്കുന്നതിനിടെ രാത്രി ഏറെ വൈകിയാണ് ബെന്നി ബെഹന്നാന്‍ വീട്ടിലെത്തിയിരുന്നത്. അപകടനില തരണം ചെയ്‌തെങ്കിലും 48 മണിക്കൂര്‍ ഒബ്‌സര്‍വേഷനില്‍ തുടരാനാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം.
ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് താനും ആന്‍ഡിയോപ്ലാസ്റ്റിക് വിധേയനായിട്ടുണ്ടെന്നും, അത്തരമൊരു അനുഭവമുള്ളതുകൊണ്ട് കൂടിയാണ് ബെന്നി ബെഹനാനെ പെട്ടെന്ന് കാണാന്‍ എത്തിയതെന്നും ഇന്നസെന്റ് പറഞ്ഞു. ബെന്നി ബെഹനാന്റെ ഭാര്യയെ കണ്ട് സംസാരിച്ചെന്നും ഇന്നസെന്റ് കൂട്ടിച്ചേര്‍ത്തു.
from mangalam.com http://bit.ly/2UyxDgO
via IFTTT
No comments:
Post a Comment