പ്രധാനമന്ത്രി മോദി ഈമാസം 12 നും 18 നും കേരളത്തില്‍; വയനാട് സന്ദര്‍ശിക്കണമെന്ന് സംസ്ഥാന നേതൃത്വം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, April 5, 2019

പ്രധാനമന്ത്രി മോദി ഈമാസം 12 നും 18 നും കേരളത്തില്‍; വയനാട് സന്ദര്‍ശിക്കണമെന്ന് സംസ്ഥാന നേതൃത്വം

തിരുവനന്തപുരം: ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള കേന്ദ്ര നേതാക്കൾ കേരളത്തിലേക്ക്. 12 ന് കോഴിക്കോട്ടും 18 ന് തിരുവനന്തപുരത്തും നടക്കുന്ന പ്രചാരണ യോഗങ്ങളിൽ മോദി സംസാരിക്കും. വയനാട് സന്ദർശിക്കണമെന്ന ആവശ്യം സംസ്ഥാന ഘടകം മുന്നോട്ടുവച്ചിട്ടുണ്ടെന്ന് ബിജെപി നേതാവ് എം.ടി രമേശ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധിയുടെ സന്ദർശനത്തിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിപ്പിക്കാൻ പ്രധാനമന്ത്രിയും എത്തുന്നത്. വയനാട് മണ്ഡലത്തിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി കഴിഞ്ഞ ദിവസം എത്തിയത്. പത്രികാ സമർപ്പണത്തിനുശേഷം രാഹുലും പ്രിയങ്കയും റോഡ്ഷോയും നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രി മോദിയും വയനാട്ടിൽ സന്ദർശനം നടത്തണമെന്ന ആവശ്യം സംസ്ഥാന നേതൃത്വം മുന്നോട്ടുവച്ചതെന്നാണ് സൂചന. പത്തോളം കേന്ദ്ര നേതാക്കൾ അടക്കമുള്ളവർ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിലെത്തുമെന്ന് കഴിഞ്ഞ ദിവസം പി.ടി.ഐ വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തിരുന്നു. കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങ്, നിതിൻ ഗഡ്കരി, സുഷമ സ്വരാജ്, നിർമല സീതാരാമൻ, പീയുഷ് ഗോയൽ, മുക്താർ അബ്ബാസ് നഖ്വി, സ്മൃതി ഇറാനി തുടങ്ങിയവർ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തുമെന്നാണ് വീവരം. Content Highlights:PM Nareandra Modi, Kerala, Election rallies, BJP


from mathrubhumi.latestnews.rssfeed http://bit.ly/2G22Dh9
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages