ന്യൂഡല്‍ഹി: ഐപിഎല്‍ വാതുവയ്പിന്റെ പേരില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ്.ശ്രീശാന്തിന് ഏര്‍പ്പെടുത്തിയ ശിക്ഷയുടെ തോത് പുനഃപരിശോധിക്കാന്‍ ബിസിസിഐ ഓംബുഡ്‌സ്മാന് സുപ്രീം കോടതിയുടെ നിര്‍ദേശം. മൂന്നു മാസത്തിനകം പുനഃപരിശോധിക്കാന്‍ ഓംബുഡ്‌സ്മാന്‍ ജസ്റ്റീസ് (റിട്ട.) ഡി.കെ ജയിനാണ് കോടതി നിര്‍ദേശം നല്‍കിയത്.
ജസ്റ്റീസുമാരായ അശോക് ഭൂഷണ്‍, കെ.എം ജോസഫ് എന്നിവരുടെ ബെഞ്ചിന്റേതാണ് നിര്‍ദേശം. ബി.സി.സി.ഐ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. 2013ലാണ് ശ്രീശാന്ത് ഐപിഎല്‍ വാതുവായ്പില്‍ കുടുങ്ങിയത്.
ശ്രീശാന്തിന്റെ കേസ് ഓംബുഡ്‌സ്മാന്റെ പരിഗണനയ്ക്ക് വിട്ടിരിക്കുകയാണെന്ന് ബിസിസിഐ അച്ചടക്ക സമിതി അറിയിച്ചിരുന്നത്.
from mangalam.com http://bit.ly/2Kn2tVV
via IFTTT
No comments:
Post a Comment