രാഹുലിനൊപ്പം പത്രിക സമര്‍പ്പിക്കാന്‍ പ്രിയങ്കയും എത്തും; റോഡ് ഷോയും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, April 2, 2019

രാഹുലിനൊപ്പം പത്രിക സമര്‍പ്പിക്കാന്‍ പ്രിയങ്കയും എത്തും; റോഡ് ഷോയും

കോഴിക്കോട്: വയനാട് ലോക്സഭാ മണ്ഡലത്തിൽ മത്സരിക്കുന്നതിന് നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ബുധനാഴ്ച കോഴിക്കോട് എത്തും. അന്ന് കോഴിക്കോട് തങ്ങിയ ശേഷം വ്യാഴാഴ്ച രാവിലെയാണ് പത്രിക സമർപ്പിക്കുന്നതിനായി രാഹുൽ വയനാട് കളക്ട്രേറ്റിലേക്ക് പോകുക. എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും രാഹുലിനൊപ്പമുണ്ടാകും. മണ്ഡലത്തിൽ രാഹുൽ നടത്തുന്ന റോഡ് ഷോയിലും പ്രിയങ്ക പങ്കെടുക്കും. സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലണ് രാഹുലിന്റെ പരിപാടികൾക്ക് ചുക്കാൻ പിടിക്കുന്നത്. പത്രികാ സമർപ്പണത്തിന് എ.കെ.ആന്റണി അടക്കമുള്ള മുതിർന്ന നേതാക്കളും അനുഗമിക്കുമെന്നാണ് അറിയുന്നത്. അതേ സമയം മോശം ആരോഗ്യസ്ഥിതിയെ തുടർന്ന് സോണിയാ ഗാന്ധി എത്തില്ല. ബുധനാഴ്ച ഗുവാഹട്ടിയിൽ നടക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണ റാലികൾക്ക് ശേഷം രാത്രിയോടെയാകും രാഹുൽ കോഴിക്കോടെത്തുക. Content Highlights:Priyanka Gandhi Vadra to accompany Rahul Gandhi to Wayanad filing of his nomination


from mathrubhumi.latestnews.rssfeed https://ift.tt/2FSJEpb
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages