ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയുടെ മരണം കഴുത്ത് ഞെരിച്ചെന്ന് പ്രാഥമിക നിഗമനം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, April 2, 2019

ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയുടെ മരണം കഴുത്ത് ഞെരിച്ചെന്ന് പ്രാഥമിക നിഗമനം

കോഴിക്കോട്: നഗരത്തിലെ റോഡരുകില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി ഷാലുവിനെ കഴുത്തില്‍ സാരി കുരുക്കി കൊന്നതെന്ന് പ്രാഥമിക നിഗമനം. നേരത്തെ ഷൊര്‍ണുരില്‍ വച്ചുണ്ടായ പ്രശ്‌നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പ്രതി വലയിലായെന്നും പോലീസ് വ്യക്തമാക്കി.

തിങ്കളാഴ്ച രാവിലെ ഒന്‍പത് മണിയോടെയാണ് കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിന് സമീപത്തെ ശങ്കുണ്ണി നായര്‍ റോഡിലാണ് ട്രാന്‍സ് ജെന്‍ഡര്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. പ്രദേശത്തെ നാട്ടുകാരാണ് വിവരം പോലീസില്‍ അറിയിച്ചത്. മൈസുരു സ്വദേശിനി ഷാലുവാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗക്കാര്‍ സ്ഥിരമായി ഒത്തുകൂടുന്ന മേഖലയിലാണ് മൃതദേഹം കണ്ടെത്തിയത്.

ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗക്കാരായ മറ്റുള്ളവരെ എത്തിച്ചാണ് മൃതദേഹം തിരിച്ചറിഞ്ഞത്. ഷാലുവിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൂന്ന് ദിവസം കഴിഞ്ഞിട്ടും ബന്ധുക്കള്‍ ഏറ്റെടുത്തില്ലെങ്കില്‍ സാമൂഹ്യനീതി വകുപ്പുമായി ബന്ധപ്പെട്ട് മൃതദേഹം സംസ്‌കരിക്കുമെന്ന് പുനര്‍ജനി കോര്‍ഡിനേറ്റര്‍ സിസിലി ജോണ്‍ അറിയിച്ചു.

മൈസുരു സ്വദേശിയാണെങ്കിലും ഷാലു കണ്ണൂരിലാണ് സ്ഥിരതാമസം. കോഴിക്കോട് എത്തിയ ഇവര്‍ രാത്രി വൈകിയും സംഭവസ്ഥലത്ത് സംസാരിച്ച് നില്‍ക്കുന്നത് കണ്ടവരുണ്ട്. സി.സി.ടി.വി ദൃശ്യങ്ങളില്‍ ഷാലുവിനൊപ്പം ഉണ്ടായിരുന്ന വ്യക്തിയേയും തിരിച്ചറിഞ്ഞിട്ടുണ്ട്. നടക്കാവ് സി.ഐയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.



from mangalam.com https://ift.tt/2I6YutA
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages