പ്രതിയുടെ സ്വകാര്യഭാഗത്ത് പെട്രോളൊഴിച്ചു, പിന്നാലെ ഇലക്ട്രിക്ക് ഷോക്ക്; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; കാണ്‍പൂര്‍ പോലീസിനെതിരെ ഗുരുതര ആരോപണം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, April 3, 2019

പ്രതിയുടെ സ്വകാര്യഭാഗത്ത് പെട്രോളൊഴിച്ചു, പിന്നാലെ ഇലക്ട്രിക്ക് ഷോക്ക്; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; കാണ്‍പൂര്‍ പോലീസിനെതിരെ ഗുരുതര ആരോപണം

കാണ്‍പൂര്‍: പ്രതിയുടെ സ്വകാര്യഭാഗത്ത് പൊലീസ് പെട്രോളൊഴിച്ച് ഷോക്ക് അടിപ്പിച്ചെന്ന് ആരോപണം. കാണ്‍പൂരിലാണ് സംഭവമുണ്ടായത്. ബിത്തൂര്‍ റെയില്‍വേ സ്റ്റേഷനില്‍ മാര്‍ച്ച് 29ന് മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ സോനു, മോനു എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് പോലീസ് ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് ആരോപണം ഉയരുന്നത്.

മര്‍ദ്ദിച്ച് അവശരാക്കിയ ശേഷം മോനുവിന്റെ സ്വകാര്യഭാഗത്ത് പോലീസ് പെട്രോള്‍ ഒഴിക്കുകയും പിന്നീട് ഇലക്ട്രിക്ക് ഷോക്ക് നല്‍കുകയുമായിരുന്നു. ഇതോടെ വസ്ത്രത്തിന് തീപിടിക്കുകയും ചെയ്തു. പിന്നീട് എന്ത് സംഭവിച്ചെന്ന് തനിക്കറിയില്ലെന്നും ഒന്നും ഓര്‍മ്മയില്ലെന്നും മോനു പറയുന്നു. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ് മോനു.

അതേസമയം കൊലക്കുറ്റത്തില്‍ നിന്നും രക്ഷപ്പെടാനായി പ്രതി സ്വയം തീകൊളുത്തുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്. ഇരുവരെയും ചോദ്യം ചെയ്യാനായി കൊണ്ടുവന്നതാണ്. ചോദ്യം ചെയ്യല്‍ തടസപ്പെടുത്താനായി മോനു സ്വയം തീകൊളുത്തി. മോനുവിന്റെ പോക്കറ്റില്‍ തീപ്പെട്ടി ഉണ്ടായിരുന്നതായും പൊലീസ് പറയുന്നു. എന്നാല്‍ സംഭവുമായി ബന്ധപ്പെട്ട് ബിത്തൂര്‍ പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ സൂധീര്‍ പവാറിനെ സസ്‌പെന്റ് ചെയ്തു.



from mangalam.com https://ift.tt/2COWMd6
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages