രാജ്യവര്‍ദ്ധന്‍ റാത്തോറും കൃഷ്ണ പൂനിയയും നേര്‍ക്കുനേര്‍: രാജസ്ഥാനില്‍ പോരാട്ടം ഒളിമ്പ്യന്മാര്‍ തമ്മില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, April 3, 2019

രാജ്യവര്‍ദ്ധന്‍ റാത്തോറും കൃഷ്ണ പൂനിയയും നേര്‍ക്കുനേര്‍: രാജസ്ഥാനില്‍ പോരാട്ടം ഒളിമ്പ്യന്മാര്‍ തമ്മില്‍

ജയ്പൂര്‍: രാജസ്ഥാനില്‍ ജയ്പൂര്‍ റൂറല്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ പോരാട്ടം ഒളിമ്പ്യന്മാര്‍ തമ്മിലാണ്. രാജ്യവര്‍ദ്ധന്‍ സിങ് റാത്തോറും കൃഷ്ണ പൂനിയയും തമ്മിലാണ് നേര്‍ക്കുനേര്‍ പോരാട്ടം. മോഡി മന്ത്രിസഭയില്‍ ക്യാബിനറ്റ് മന്ത്രിയാണ് രാജ്യവര്‍ദ്ധന്‍ സിങ് റാത്തോര്‍, ജയ്പൂര്‍ റൂറലില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന റാത്തോറിനെതിരെ കോണ്‍ഗ്രസിന്റെ വജ്രായുധമാണ് കൃഷ്ണ പൂനിയ.

49 കാരനായ റാത്തോര്‍ ജയ്പൂര്‍ റൂറലിലെ നിലവിലെ സിറ്റിങ് എംപിയാണ്. ഇരുവരും ഒളിമ്പിക്‌സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചവരാണ്. 2013 ലാണ് ഇരുവരും രാഷ്ട്രീയ ട്രാക്കിലേക്ക് ചുവടെടുത്ത് വെച്ചത്. 36 കാരിയായ കൃഷ്ണ പൂനിയ 2010 ഡല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസില്‍ അത്‌ലറ്റിക്‌സില്‍ ആദ്യ സ്വര്‍ണ്ണമെഡല്‍ ജേതാവാണ്. മൂന്ന് ഒളിമ്പിക്‌സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച കൃഷ്ണ പൂനിയയ്ക്ക് രാജ്യം 2011 ല്‍ പത്മശ്രീ നല്‍കി ആദരിച്ചു.

തങ്ങളുടെ പോരാട്ടം അത്‌ലറ്റിക്‌സിന്റെ പേരിലല്ല. രാജ്യത്ത് ജനാധിപത്യത്തെ ദസംരക്ഷിക്കാനാണ് ഈ പോരാട്ടം. യുവജനങ്ങളുടെയും കൃഷിക്കാരുടെയും സ്ത്രീകളുടെയും പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരണം. ബിജെപി വാഗ്ദാനങ്ങള്‍ മാത്രം നല്‍കുകയാണ്. രാജ്യത്തിന്റെ സമ്പത്ത് മുഴുവന്‍ കൊള്ളയടിക്കപ്പെട്ടപ്പോള്‍ രാജ്യത്തിന്റെ കാവല്‍ക്കാരന്‍ ഉറങ്ങുകയായിരുന്നോ? എന്നും കൃഷ്ണ പൂനിയ ചോദ്യമുയര്‍ത്തി. സദുല്‍പൂരില്‍ നിന്നുള്ള എംഎല്‍എയാണ് കൃഷളണ പൂനിയ.

2004 ഏതന്‍സ് ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്കായി ഷൂട്ടിങ്ങില്‍ വെള്ളി മെഡലും, 2002 ലെ മാഞ്ചസ്റ്റര്‍ കോമണ്‍വെല്‍ത്ത് ഗെയിംസിലും, 2006 മെല്‍ബണ്‍ ഗെയിംസിലും സ്വര്‍ണ്ണവും രാജ്യത്തിനായി നേടിയിട്ടുണ്ട്. നാലുവര്‍ഷത്തിനിടെ രാജ്യത്തഥിനായി വനിരവധി അന്താരാഷ്ട്ര ചാമ്പ്യന്‍ഷിപ്പുകളില്‍ 25 ഓളം മെഡലുകള്‍ നേടിയിട്ടുണ്ട്. 2014 ല്‍ ജയ്പൂര്‍ റുറലില്‍ നിന്ന് കോണ്‍ഗ്രസിന്റെ സിപി ജോഷിയെ പരാജയപ്പെടുത്തിയാണ് വിജയക്കൊടി പാറിച്ചത്.



from mangalam.com https://ift.tt/2Vha3Cm
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages